കാഞ്ഞിരപ്പള്ളി :സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നെസ്രിയ ഫസീം, സോണറ്റ് ജോസ് എന്നിവരെ എം ഇ എസ് താലൂക്ക് കമ്മറ്റി ആദരിച്ചു. നസ്രിയയുടെയും സോണറ്റി ന്റെയുംവീടുകളിൽ വെച്ച് നടന്ന ചടങ്ങിൽ എം ഇ എസ് കോട്ടയം ജില്ലാ പ്രസിഡന്റ് ടി എസ് റഷീദ് സെക്രട്ടറി സക്കീർ കട്ടൂപ്പാറ ജില്ലാ കമ്മറ്റി അംഗങ്ങൾ സി യു അബ്ദുൽ കരീം, പി എ ഇർഷാദ്, വി ടി അയ്യൂബ് ഖാൻ,താലൂക്ക് പ്രസിഡന്റ് പി എ നൗഷാദ് പഴയ താവളം, താലൂക്ക് സെക്രട്ടറി ആഷിക് യൂസുഫ്, ട്രഷറർ മുഹമ്മദ് സലിം സുന്ദരംപറമ്പിൽ,
താലൂക്ക് കമ്മറ്റി അംഗങ്ങൾ ഇർഷാദ് പറമ്പിൽ, നാസർ കോട്ടവാതുക്കൾ തുടങ്ങിയവർ പങ്കെടുത്തു.

