വടകര: കവിയും എഴുത്തുകാരനുമായ പുത്തൂരിലെ കെ കുഞ്ഞിഅനന്തൻ നായർ (96) അന്തരിച്ചു. മേമുണ്ട ഹൈസ്കൂൾ റിട്ട. അധ്യാപകനായിരുന്നു. യുക്തിവാദി സംഘം, പുരോഗമന കലസാഹിത്യ സംഘം എന്നിവയുടെ മേഖല കമ്മിറ്റിയംഗവും നടക്കുതാഴ എകെജി വായനശാല സ്‌ഥാപക പ്രസിഡന്റുമായിരുന്നു.മഹാഭാരതം പുനർവായന, രാമായണം നേർവായന (പഠനങ്ങൾ), നിഴലുകൾ (നോവൽ), ഋഷ്യശൃംഗൻ (കവിതാ സമാഹാരം), പുരാണനിഘണ്ടു എന്നിവയാണ് പ്രധാന കൃതികൾ. കവയിത്രി കടത്തനാട് മാധവി അമ്മയുടെ മകൾ ശ്യാമള (റിട്ട. അധ്യാപിക മേമുണ്ട എച്ച്എസ്എസ്) ആണ് ഭാര്യ. മക്കൾ: പ്രഭാഷകനും കവിയുമായ മധു മോഹനൻ (റിട്ട. അധ്യാപകൻ, എംജെവിഎച്എസ്എസ് വില്യാപ്പള്ളി), മിനി (റിട്ട. അധ്യാപിക മന്ദത്ത് കാവ് യുപി സ്കൂൾ), കുഞ്ഞികൃഷ്ണൻ (എഞ്ചിനിയർ). മരുമക്കൾ: പത്മജ (റിട്ട. അധ്യാപിക എൻഎം യുപി സ്കൂൾ), കെ കിഷോർ കുമാർ (റിട്ട. എക്സി. എഞ്ചിനീയർ, പിഡബ്ല്യുഡി).