സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന എന്റെ കേരളം ,കോട്ടയം പ്രദര്‍ശന വിപണനമേളയ്ക്ക് സമാപനം.

കോട്ടയം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയ്ക്ക് സമാപനം.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് നടന്ന സമാപനസമ്മേളനം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യാനന്തരകാല കേരളത്തിന്റെ സുവര്‍ണകാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇച്ഛാശക്തിയോടെയും ദൃഢനിശ്ചയത്തോടെയും ജനങ്ങളെ ചേര്‍ത്തുപിടിച്ച മറ്റൊരു സര്‍ക്കാറില്ല. നാലര ലക്ഷം ആളുകള്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയ മറ്റൊരു സര്‍ക്കാരും രാജ്യത്തു തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.
മേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്റ്റാളുകള്‍ക്ക് എം. എല്‍. എ. പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍ അധ്യക്ഷത വഹിച്ചു.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. പ്രമോദ് കുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, കേരള വനം വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതിക സുഭാഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍,ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്.ഷിനോ, പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍ കുമാര്‍ ,ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ പി.എ. അമാനത്ത്, പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി. ശ്രീലേഖ, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ആര്‍. സുനിമോള്‍, ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷറഫ് പി. ഹംസ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാ മാത്യു,
ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്,
ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. രാകേഷ് , ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍. ബോബന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ ഇ.വി. ഷിബു നന്ദിയും പറഞ്ഞു.

മികച്ച പ്രദര്‍ശന സ്റ്റാളിനുള്ള പുരസ്‌കാരം പൊതുവിദ്യാഭ്യാസ വകുപ്പിന്

കോട്ടയം: എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാളുകള്‍ക്കും ഘോഷയാത്രയില്‍ പങ്കെടുത്ത വകുപ്പുകള്‍ക്കുമുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.
മികച്ച പ്രദര്‍ശന സ്റ്റാളിനുളള ഒന്നാം സ്ഥാനം പൊതുവിദ്യാഭ്യാസ വകുപ്പിനാണ്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ജലസേചന വകുപ്പും കെ.എസ്.ഇ.ബിയും കരസ്ഥമാക്കി. വ്യവസായ സ്റ്റാളിനുള്ള പുരസ്‌കാരം വെളിയന്നൂര്‍ ഇ-നാട് യുവജന സഹകരണ സംഘവും രണ്ടാം സ്ഥാനം കിടങ്ങൂര്‍ അപ്പാരല്‍സും മൂന്നാം സ്ഥാനം എ 2 മേറ്റും നേടി.
കാര്‍ഷിക സ്റ്റാളിനുള്ള ഒന്നാം സ്ഥാനം മൃഗസംരക്ഷണ വകുപ്പ്, രണ്ടാം സ്ഥാനം ഈരാറ്റുപേട്ട ബ്ലോക്ക്, മൂന്നാം സ്ഥാനം പള്ളം ബ്ലോക്ക് എന്നിവര്‍ നേടി. ഫുഡ് കോര്‍ട്ടിലെ മികച്ച സ്റ്റാളായി മലപ്പുറം ലസീദ് ഒന്നാമതും കോഴിക്കോട് കരുണ രണ്ടാമതും തിരുവനന്തപുരം പ്രത്യാശ മൂന്നാമതും എത്തി.
തീം പവലിയനില മികവിനുള്ള അവാര്‍ഡുകള്‍ ടൂറിസം, പൊതുമരാമത്ത്, കിഫ്ബി, കായികം, സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമം, കുടുംബശ്രീ എന്നിവ കരസ്ഥമാക്കി.
ഘോഷയാത്രയില്‍ സഹകരണ വകുപ്പ് ഒന്നാം സ്ഥാനവും വനിതാ ശിശുവികസന വകുപ്പ് രണ്ടാം സ്ഥാനവും പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നാം സ്ഥാനവും നേടി.

ഫോട്ടോ ക്യാപ്ഷന്‍:
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മികച്ച പ്രദര്‍ശന സ്റ്റാളിനുള്ള ഒന്നാം സ്ഥാനം നേടിയ പൊതുവിദ്യാഭ്യാസ വകുപ്പ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.യില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

എന്റെ കേരളം പ്രദര്‍ശന വിപണന മേളയോട് അനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക ഘോഷയാത്രയില്‍ ഒന്നാം സ്ഥാനം നേടിയ സഹകരണ വകുപ്പ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.യില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

ഫോട്ടോ ക്യാപ്ഷന്‍: എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ മികച്ച കാര്‍ഷിക സ്റ്റാളിനുള്ള അവാര്‍ഡ് മൃഗസംരക്ഷണ വകുപ്പ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.യില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

ഫോട്ടോ ക്യാപ്ഷന്‍: എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ മികച്ച ഒന്നാമത്തെ വ്യവസായ സ്റ്റാളായി തെരഞ്ഞെടുത്ത ഈനാട് യുവജന സഹകരണ സംഘം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.യില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഒന്നാം സ്ഥാനം നേടിയ മലപ്പുറം ലസീദ് കുടുംബശ്രീ ഫുഡ് കോര്‍ട്ട് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.യില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!