കൊച്ചി : സംസ്ഥാനത്ത് മൂന്നുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില വീണ്ടും താഴേക്ക്. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 71,520 രൂപയിലും ഗ്രാമിന് 8,940 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 7,360 രൂപയിലെത്തി.അക്ഷയതൃതീയയ്ക്ക് ഇനി രണ്ടു ദിനം മാത്രം ശേഷിക്കേയാണ് സ്വർണവില താഴേക്കു പോകുന്നത്. ഏപ്രിൽ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ സർവകാല റിക്കാർഡ്. അതിനുശേഷം ഇതുവരെ ഗ്രാമിന് 350 രൂപയും പവന് 2,800 രൂപയുമാണ് ഇടിഞ്ഞത്. പത്തുദിവസത്തിനിടെ 4000 രൂപയിലധികം വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം മുതല്‍ വില കുറഞ്ഞത്.