കാഞ്ഞിരപ്പള്ളി : പാവങ്ങളോട് പ്രതിബദ്ധതയോടെ പെരുമാറാൻ പ്രചോദിപ്പിച്ച മാര്‍പാപ്പയെന്ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന് മാര്‍ ജോസ് പുളിക്കല്‍. ഏത് ലോകനേതാക്കളോടും മുഖം നോട്ടമില്ലാതെ കാര്യങ്ങള്‍ തുറന്ന് സംസാരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചെന്ന് ബിഷപ് പ്രതികരിച്ചു.കത്തോലിക്കാസഭയുടെ അമരക്കാരനെന്ന നിലയില്‍ 2013 മുതലുള്ള അദ്ദേഹത്തിന്റെ യാത്ര ഏറെ ശ്രദ്ദേയമാണ്. ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ഒരുപാട് ചാക്രിക ലേഖനങ്ങള്‍ അടക്കമുള്ളവ മാര്‍പാപ്പയുടെ ജീവിതകാലത്ത് രചിക്കപ്പെട്ടിട്ടുണ്ട്.പാരിസ്ഥിതിക പ്രശ്നങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്തിട്ടുണ്ട്.മാര്‍പാപ്പയുടെ വിയോഗം ഏറെ വേദനാജനകമാണ്. എന്നാല്‍ തന്റെ ദൗത്യങ്ങളെല്ലാം ഭംഗിയായി പൂര്‍ത്തിയാക്കി, വിശുദ്ധ വാരവും ഉയര്‍പ്പ് തിരുന്നാളും കഴിഞ്ഞ ശേഷമാണ് മാര്‍പാപ്പ കടന്നുപോകുന്നതെന്നത് ഏറെ പ്രചോദനാത്മകമാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
side effects of peds
References:
natural steroid alternatives