കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ്. സതീഷിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സി.എൻ. മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
എസ്. സതീഷ്, എം.പി. പത്രോസ്, പി.ആർ. മുരളീധരൻ, ജോൺ ഫെർണാണ്ടസ്, കെ.എൻ. ഉണ്ണികൃഷ്ണൻ, സി.കെ. പരീത്, സി.ബി. ദേവദർശനൻ, ആർ. അനിൽകുമാർ, ടി.സി. ഷിബു, പുഷ്പദാസ്, കെ.എസ്. അരുൺ കുമാർ, ഷാജി മുഹമ്മദ് എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങള്‍. കെ.എസ്. അരുൺ കുമാർ, ഷാജി മുഹമ്മദ് എന്നിവരാണ് പുതുമുഖങ്ങൾ.
എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ എസ്. സതീഷ് ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന കമ്മറ്റി അംഗവും യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനുമാണ്.

Apakah ini tentang perizinan media di Indonesia? Bagaimana proses perolehannya?