പുതുതലമുറ കൂടുതൽ സംഘടനാ ബോധമുള്ളവരായി വളർന്ന് വരണം – തുഷാർ വെള്ളാപ്പള്ളി

എരുമേലി:വളർന്നു വരുന്ന പുതുതലമുറ ഗുരുദേവദർശനം അറിഞ്ഞ് സംഘടനാ ബോധത്തോടെ വളർന്നു വരുവാൻ ഉള്ള സാഹചര്യം ഓരോ ശാഖായോഗങ്ങളും ഒരുക്കി നൽകണം എങ്കിൽ മാത്രമെ ഭാവിയുടെ വാഗ്ധാനങ്ങളായി കുടുംബ സ്നേഹവും രാജ്യ സ്നേഹവും ഉള്ളവരായി അവരെ വളർത്തി എടുക്കുവാൻ കഴിയുകയുള്ളു എന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ് എൻ ഡി പി യോഗം എരുമേലി യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന നേതൃത്വ ക്യാമ്പും സ്നേഹസംഗമവും എരുമേലി യൂണിയൻ ഓഡിറ്റോറിയത്തിൽ വച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി.

ഇന്നത്തെ യോഗനേതൃത്വം ഭഗവാൻ ഉപദേശിച്ച സംഘടന, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ അരുളുകളിലൂടെ ആണ് പ്രവർത്തനം നടത്തിവന്നത്. കഴിഞ്ഞ 30 വർഷങ്ങൾ കൊണ്ട് സംഘടനക്ക് ഉണ്ടായ വലിയ വളർച്ചയ്ക്കും കാരണം അതാണ്. സംഘടനയിലേയ്ക്ക് യൂത്ത് മൂവ്മെൻ്റിലൂടെ കടന്നുവന്നവർ ആണ് ഇന്ന് നിരവധി യൂണിയനുകളുടേയും യോഗത്തിൻ്റെയും വിവിധ സ്ഥാനമാനങ്ങൾ അലങ്കരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളി നടേശൻ യോഗനേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ സന്തോഷസൂചകമായി നടന്ന സ്നേഹ സംഗമം ക്യാമ്പിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.

യൂണിയൻ ചെയർമാൻ കെ.പത്മകുമാർ അദ്ധ്യക്ഷനായ സമ്മേളനത്തിന് കൺവീനർ ബ്രഷ്ണേവ് പി.എസ്. സ്വാഗതം പറഞ്ഞു. യോഗം കൗൺസിലർ പി.റ്റി. മൻമഥൻ, ഡോ.എം.എം ബഷീർ എന്നിവർ ക്ലാസ്സുകൾ നയിച്ചു. വൈസ് ചെയർമാൻ സി.എസ്. ഉണ്ണികൃഷ്ണൻ ആമുഖ പ്രഭാഷണവും നടത്തിയ സമ്മേളനത്തിൽ അജിത്ത് കുമാർ സംഘടനാ സന്ദേശം നൽകി. മീനച്ചിൽ യൂണിയൻ കൺവീനർ ഉല്ലാസ് മതിയത്ത്, ഹൈറേഞ്ച് യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ ലാലിറ്റ് എസ് തകിടിയേൽ, സന്തോഷ് എസ്, സാബു നിരവേൽ, സുരേഷ് കെ.കെ, അനൂപ് രാജു, ഷിൻ ശ്യാമളൻ, ജി.വിനോദ്, ഷീജ ലോഹിതദാസ്, പ്രതീഷ് റ്റി.സോമൻ, രാഹുൽ ശാന്തി, സുനു സുരേന്ദ്രൻ, അഭിലാഷ് റ്റി. എന്നിവർ ആശംസകൾ നേർന്നു. വിവിധ ശാഖാ ഭാരവാഹികൾ ക്യാമ്പിൽ പങ്കെടുത്തു.

One thought on “പുതുതലമുറ കൂടുതൽ സംഘടനാ ബോധമുള്ളവരായി വളർന്ന് വരണം – തുഷാർ വെള്ളാപ്പള്ളി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!