മലയാളികള്‍ക്ക് വിഷു ആശംസ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസ നേര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വിഷു ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു.

പ്രകൃതി വിഭവങ്ങളെ പരിപാലിക്കുവാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന് ഈ വിഷു പുതിയ ഊര്‍ജം പകരട്ടെ. രാജ്യത്തും ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയങ്ങളില്‍ വിഷുവിന് പ്രത്യേക സ്ഥാനമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഈ ഉത്സവത്തില്‍ മലയാളികള്‍ക്ക് തന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നതായും അദ്ദേഹം അറിയിച്ചു.മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങള്‍ക്ക് ആശംസ നേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!