കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.
നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററുമായിരുന്നു അദ്ദേഹം. ഏറെനാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.
ഉച്ചയോടെ കൊല്ലത്തേക്ക് മൃതദേഹം എത്തിക്കും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പൊതുദർശനം ഉണ്ടാകില്ല. മരണ ശേഷം പൊതുദർശനം പാടില്ലെന്നും മൃതദേഹം മോർച്ചറിയിൽ വയ്ക്കരുതെന്നും അദ്ദേഹം കുടുംബത്തിന് നിർദേശം നൽകിയിരുന്നു.
വൈകിട്ട് ചാത്തന്നൂരുള്ള വീട്ടുവളപ്പിലായിരിക്കും സംസ്കാരം എന്നാണ് വിവരം.

legal weight gain steroids
References:
steroid function