പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാംവെള്ളി ആചരണം

പാലാ: പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ കവീക്കുന്ന് പാമ്പൂരാംപാറ വിശുദ്ധ വ്യാകുലമാതാ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാംവെള്ളി ആചരണം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നാളെ (11/04/2025) നടക്കുമെന്ന് വികാരി ഫാ ജോസഫ് വടകര അറിയിച്ചു. ഇടപ്പാടി ധന്യൻ കദളിക്കാട്ടിലച്ചൻ്റെ ഭവനത്തിൽ നിന്നും രാവിലെ 9 നു കുരിശിൻ്റെ വഴി ആരംഭിക്കും. തുടർന്നു പാമ്പൂരാംപാറ പളളിയിൽ മൂന്നാനി സെൻ്റ് പീറ്റേഴ്‌സ് പള്ളി വികാരി ഫാ കുര്യൻ ആനിത്താനം വിശുദ്ധകുർബാന അർപ്പിച്ച് സന്ദേശം നൽകും. 12 ന് നേർച്ചക്കഞ്ഞി വിതരണം.

One thought on “പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാംവെള്ളി ആചരണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!