എരുമേലിയിൽ വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് പ്രശ്‌നവിധി

എരുമേലി :അയ്യപ്പ സ്വാമിയുടെ ഉടവാൾ സൂക്ഷിച്ചിരിക്കുന്ന എരുമേലി പുത്തന്‍വീടിന് സമീപം അയ്യപ്പന്‍ കാവില്‍ വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് പ്രശ്‌നവിധി. ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായ എരുമേലി പുത്തന്‍ കാവിനു സമീപം അയ്യപ്പന്‍കാവില്‍ ജ്യോതിഷ പണ്ഡിതന്‍ ഇരിങ്ങാലക്കുട പദ്മനാഭ ശര്‍മയുടെ നേതൃത്വത്തില്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്‌നചിന്തയിലാണ് ക്ഷേത്രം പണിത് വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് അഭിപ്രായപ്പെട്ടത്. അയ്യപ്പസ്വാമിയുടെ പരിചാരക ദേവന്‍മാരില്‍ പ്രധാനിയായ വാപുരസ്വാമിക്ക് ക്ഷേത്ര നിര്‍മാണം നടത്തി ആരാധിക്കേണ്ടതാണെന്നും പ്രധാന ദൈവജ്ഞന്‍ അഭിപ്രായപ്പെട്ടു.ജ്യോതിഷ പണ്ഡിതന്‍മാരായ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി, തൃക്കുന്നപ്പുഴ ഉദയകുമാര്‍, മറ്റം ജയകൃഷ്ണന്‍, അരീക്കുളങ്ങര സുരേഷ് പണിക്കര്‍, പുതുവാമന ഹരി നമ്പൂതിരി, ശ്രീനാഥ് വടകര, ദേവീദാസന്‍ കണ്ണൂര്‍, മോഹന്‍ കെ വേദ്കുമാര്‍, വേണുഗോപാല്‍ മാള, കൃഷ്ണമേനോന്‍, രാമവര്‍മ്മ, മണ്ണൂര്‍ വിശ്വനാഥ പണിക്കര്‍ ,ബാലസുബ്രഹ്മണ്യം തുടങ്ങിയവരാണ് പ്രശ്‌നത്തില്‍ പങ്കെടുത്തത്്. കേരളാ ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന പ്രശ്‌ന പൂജയോടെയാണ് ദേവപ്രശ്‌ന ചിന്തക്ക് തുടക്കമായത്.കേന്ദ്ര മന്ത്രി സുരേഷ് ഗോപി ചടങ്ങിന് ഭദ്രദീപം കൊളുത്തി . വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ വിജി തമ്പി, മാര്‍ഗ്ഗ ദര്‍ശ മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സദ്‌സ്വരൂപാനന്ദ സ്വാമികള്‍, മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി,ബദരിനാഥ് മുന്‍ റാവല്‍ജി ഈശ്വരപ്രസാദ് നമ്പൂതിരി, ശബരിമല ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ സ്വാമി, സ്വാമി അയ്യപ്പദാസ്,മുന്‍ ഗോവ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാമന്‍ നായര്‍, മുന്‍ മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്പൂതിരി, മുതിര്‍ന്ന പ്രചാരകര്‍ സേതുമാധവന്‍, വിശ്വന്‍ പാപ്പാ, എ. ഗോപാലകൃഷ്ണന്‍ ഉത്തര കേരള ആര്‍എസ്എസ് പ്രാന്ത പ്രചാരകന്‍ വിനോദ്, എ ആര്‍ മോഹന്‍, വി എച്ച് പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ, വർക്കിംഗ് പ്രസിഡണ്ട് വി. ആർ രാജശേഖരൻ, ട്രഷറർ വി.ശ്രീകുമാർ, രജത് സ്വാമി പളനി, സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട്, വാസ്തു വിദഗ്ദ്ധന്‍ മനോജ് നായര്‍, ആര്‍ക്കിടക്റ്റ് പ്രശാന്ത് ജി.സുരേഷ് കുമാര്‍, സന്ദീപ് സേനന്‍ ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, വി താന്ത്രികാചാര്യന്‍ സതീശ് ഭട്ടതിരി, പറവൂര്‍ ജ്യോതിസ്സ്, ശരത് ഹരിദാസ്, കാലടി കൃഷ്ണന്‍ നമ്പൂതിരി തുടങ്ങി വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും ആചാര്യന്‍മാരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!