തലശ്ശേരി: കേരള രഞ്ജി ക്രിക്കറ്റ് താരം അക്ഷയ് ചന്ദ്രനും കാസർകോട് പൊയ്നാച്ചി കാഞ്ഞിരക്കുന്നിലെ പി. മധുസൂദനന്റെയും ശോഭയുടെയും മകൾ ഐശ്വര്യയും വിവാഹിതരായി. തലശ്ശേരി പാറാൽ തമ്പുരാൻകണ്ടിയിലെ ടി.കെ. രാമചന്ദ്രന്റെയും ശാന്തി രാമചന്ദ്രന്റെയും മകനായ അക്ഷയ് ചന്ദ്രൻ 2015 മുതൽ കേരള ക്രിക്കറ്റ് ടീം അംഗമാണ്. ഇക്കുറി രഞ്ജി ക്രിക്കറ്റ് ഫൈനലിലെത്തിയ ടീമിലും കളിച്ചു.