ഉര്‍വ്വശി നായികയാകുന്ന ‘എൽ ജഗദമ്മ ഏഴാം ക്ലാസ് ബി’ മേയ് 2-ന് തിയേറ്ററുകളിലേക്ക്

എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ചലച്ചിത്ര താരം ഉർവ്വശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “എൽ ജഗദമ്മ എഴാം ക്ലാസ് ബി” മേയ് രണ്ടിന് തിയേറ്ററുകളിലേക്കെത്തും. ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) ആണ് കഥ, തിരക്കഥ, സംഭാഷണമെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പേരിലെ കൗതുകവും ഉർവ്വശിയുടെ കേന്ദ്ര കഥാപാത്രവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന സ്ത്രീപക്ഷ ചിത്രമാണിതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി.കെ. ബൈജു, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ് എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം: അനിൽ നായർ, സംഗീത സംവിധാനം : കൈലാസ് മേനോൻ,ലിറിക്സ് : ബി ഹരിനാരായണൻ, എഡിറ്റർ: ഷൈജൽ, പ്രൊഡക്ഷൻ കൺട്രോളർ : ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റെജിവാൻ അബ്ദുൽ ബഷീർ, ആർട്ട് ഡയറക്ടർ : രാജേഷ് മേനോൻ, കോസ്റ്റ്യൂംസ്: കുമാർ എടപ്പാൾ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ,ടൈറ്റിൽ കാലിഗ്രാഫി: നാരായണ ഭട്ടതിരി, പബ്ലിസിറ്റി ഡിസൈനിങ്: ജയറാം രാമചന്ദ്രൻ, പിആർഒ: പ്രതീഷ് ശേഖർ.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!