പന്തളത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പത്തനംതിട്ട : പന്തളത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു. ഏഴംകുളം സ്വദേശി മുരുകൻ (55)ആണ് മരിച്ചത്. കൂരമ്പാല ഭാരത് പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. ബൈക്കിൽ മുരുകനൊപ്പം യാത്ര ചെയ്തിരുന്ന സ്ത്രീക്ക് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റു. പന്തളം ഭാ​ഗത്ത് നിന്നും എത്തിയ മിനി ലോറിയും അടൂർ ഭാ​ഗത്ത് നിന്നും എത്തിയ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മിനി ലോറിയുടെ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് നി​ഗമനം. സംഭവത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!