എരുമേലി :വിവിധ യൂ ഡി എഫ് പാർട്ടി പ്രവർത്തകരായ മണിപ്പുഴ ഈസ്റ്റ് വാർഡിലെ 26 കുടുംബങ്ങൾ കേരളാ കോൺഗ്രസ്സ് മാണി വിഭാഗത്തിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു .പാർട്ടിയിലേക്ക് കടന്നുവന്നവർക്ക് പൂഞ്ഞാർ എം എൽ എ അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ അംഗത്വം നൽകി .കേരളാ കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ബിനോ ജോൺ ചാലക്കുഴി ,സംസ്ഥാനകമ്മിറ്റി അംഗം അഡ്വ .ജോബി നെല്ലോലപൊയ്ക ,സുശീൽകുമാർ ,,മനോജ് ചീരാംകുഴി കെ കെ ബേബി ,അരുൺകുമാർ എന്നിവർ പ്രസംഗിച്ചു .
ഭാരവാഹികളായി മനോജ് ഒഴുകയിൽ (പ്രസിഡന്റ് ),ജോസ് പുളിക്കയിൽ (വൈസ് പ്രസിഡന്റ് ),പി സി സ്കറിയ കൈപ്പുഴപോയികയിൽ (വൈസ് പ്രസിഡന്റ്),മാത്യു കൂടത്തിൽ (സെക്രട്ടറി ),കുരുവിള ചീരാംകുഴിയിൽ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു .
