കൊച്ചി : സംസ്ഥാനത്ത് സകലമാന റിക്കാർഡുകളും മറികടന്ന് സ്വർണക്കുതിപ്പ് തുടരുന്നു. ചൊവ്വാഴ്ച പവന് 66,000 രൂപയെന്ന പുതിയ നാഴികക്കല്ലിലെത്തിയതിനു പിന്നാലെ ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 66,320 രൂപയിലും ഗ്രാമിന് 8,290 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില 6,810 രൂപയിലെത്തി.ചൊവ്വാഴ്ചയും പവന് 320 രൂപ കൂടിയിരുന്നു. ഈമാസം 14നു കുറിച്ച ഗ്രാമിന് 8,230 രൂപ, പവന് 65,680 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ചൊവ്വാഴ്ച ഭേദിക്കപ്പെട്ടത്. വെള്ളിയാഴ്ച 65,000 രൂപ പിന്നിട്ട ശേഷം ശനിയാഴ്ചയും തിങ്കളാഴ്ചയും പവന് 80 രൂപ വീതം കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടുദിവസം വീണ്ടും കുതിച്ചുയർന്നത്. രണ്ടുദിവസം കൊണ്ട് 640 രൂപയുടെ വര്‍ധനയാണുണ്ടായത്.