കോട്ടയത്ത്‌ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ 3 യുവാക്കൾ അറസ്റ്റിൽ

കോട്ടയം : പൊതുനിരത്തിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. അംജിത്(18), ആദിൽ ഷാ(20), അരവിന്ദ്(22) എന്നിവരാണ് അറസ്റ്റിലായത്.പരുത്തുംപാറ- കൊല്ലാട്‌– റോഡിൽ ചോഴിയക്കാട് ഭാഗത്ത്‌ വച്ചാണ്‌ ഇവർ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയത്‌. പൊതുജനങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണിയായി അപകടകരമായി അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ ചിങ്ങവനം പൊലീസാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിലാണ് അറസ്റ്റ്.

26 thoughts on “കോട്ടയത്ത്‌ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ 3 യുവാക്കൾ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!