ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.കെ കൊച്ച് നിര്യാതനായി

കോട്ടയം: ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.കെ കൊച്ച് (76) നിര്യാതനായി. ക്യാന്‍സര്‍ ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആനുകാലികങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും മറ്റും ദളിത്പക്ഷ നിലപാടുകള്‍ക്കായി ശബ്ദിച്ചിരുന്നു. 2021 ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്‌ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ആത്മകഥയായ ദളിതന്‍, ബുദ്ധനിലക്കുള്ള ദൂരം , ദേശീയതക്കൊരു ചരിത്രപദം , കേരളചരിത്രവും സമൂഹരൂപീകരണവും , ഇടത്തുപക്ഷമില്ലാത്ത കാലം , ദളിത് പാദം , കലാപവും സംസ്‌കാരവും എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട കൃതികള്‍.
കെ.എസ്.ആര്‍.ടിസിയില്‍ സീനിയര്‍ അസിസ്റ്റന്റായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കടുത്തുരുത്തിയിലെ വീട്ടിലേക്ക് കൊണ്ട് പോയി. വെള്ളിയാഴ്ച 11 മണി മുതല്‍ കടുത്തുരുത്തി കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിനു ശേഷം രണ്ട് മണിക്ക് കടുത്തുരുത്തിയിലെ വീട്ടില്‍ സംസ്‌കാരിക്കും.ഉഷയാണു ഭാര്യ. ജയസൂര്യൻ, സൂര്യനയന എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!