പോ​ലീ​സ് ജീ​പ്പി​ടി​ച്ച് അ​പ​ക​ടം; വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ന്‍ മ​രി​ച്ചു

വ​യ​നാ​ട് : മാ​ന​ന്ത​വാ​ടി വ​ള്ളി​യൂ​ര്‍​ക്കാ​വി​ല്‍ പോ​ലീ​സ് ജീ​പ്പ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ഒ​രാ​ള്‍ മ​രി​ച്ചു.​വ​ഴി​യോ​ര ക​​ച്ച​വ​ട​ക്കാ​ര​നാ​യ ശ്രീ​ധ​ര​നാ​ണ് മ​രി​ച്ച​ത്.വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം.ത​ല​ശേ​രി മാ​ഹി സ്വ​ദേ​ശി പ്ര​ബീ​ഷ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​ബി.​പ്ര​ശാ​ന്ത്, ജോ​ളി സാ​മൂ​വ​ല്‍, വി.​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
അ​മ്പ​ല​വ​യ​ല്‍ പോ​ലീ​സി​ന്‍റെ ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​നെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​തി​ന് ശേ​ഷം ജീ​പ്പ് മ​റി​യു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​രി​ല്‍​നി​ന്ന് മോ​ഷ​ണ​ക്കേ​സ് പ്ര​തി​യു​മാ​യി വ​ന്ന വാ​ഹ​നം ബ​ത്തേ​രി​യി​ലെ കോ​ട​തി​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!