കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാട്ടത്തിനൊടുവിൽ വീണ്ടും കുതിച്ചുയർന്ന് സ്വർണവില. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് ഇന്ന് വര്ധിച്ചിട്ടുള്ളത്. ഇതോടെ സ്വര്ണം ഗ്രാമിന് 8,065 രൂപയിലും പവന് 64,520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ ഉയർന്ന് 6,635 രൂപയിലെത്തി.സംസ്ഥാനത്ത് ഒരുദിവസത്തെ ക്ഷീണത്തിനു ശേഷം ശനിയാഴ്ച സ്വർണവില വീണ്ടും കുതിച്ചുയർന്നിരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്ധിച്ചത്. തിങ്കളാഴ്ച 80 രൂപയും വർധിച്ച ശേഷം ചൊവ്വാഴ്ച 240 താഴേക്കു പോകുകയായിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും തിരിച്ചുകയറിയത്.