പെരുംതേനീച്ച ആക്രമണം: ഇല്ലിക്കല്‍കല്ലിന്റെ പിന്‍ഭാഗത്തുള്ള വ്യൂ പോയിന്റിലേക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു

തലനാട് : പെരുംതേനീച്ചകളുടെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇല്ലിക്കല്‍കല്ലിന്റെ പിന്‍ഭാഗത്തുള്ള വ്യൂ പോയിന്റിലേക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. തലനാട് പഞ്ചായത്താണ് നിരോധന മുന്നറിയിപ്പ് സ്ഥാപിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഇവിടെയെത്തിയ അന്‍പതോളം പേരെ കടന്നലുകള്‍ കുത്തി. 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇല്ലിക്കല്‍കല്ലിന്റെ പിന്‍വശത്തെ പാര്‍ക്കിങ് ഭാഗത്തുനിന്നും നടന്നുകയറിയ സംഘത്തിലെ ഒരാള്‍ കല്ലെറിഞ്ഞതാണ് കടന്നലുകള്‍ ഇളകാന്‍ കാരണം.എന്നാല്‍ ദിവസങ്ങള്‍ക്കുശേഷവും കടന്നലുകളുടെ ശല്യം ഒഴിവായിട്ടില്ല. തിങ്കളാഴ്ച വൈകീട്ടും ഇവിടെയെത്തിയവര്‍ക്ക് കുത്തേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവേശനം നിരോധിച്ച് പഞ്ചായത്ത് ബോര്‍ഡ് സ്ഥാപിച്ചത്. എവിടെയാണ് കടന്നുകളുടെ കൂട് എന്ന് കണ്ടെത്താനാകാത്തതിനാല്‍ ഇവയെ നശിപ്പിക്കാനായിട്ടില്ല.
കിഴക്കാംതൂക്കായ ഭാഗത്തുകൂടി നടക്കുന്നതിനിടെ കടന്നലാക്രമണം ഉണ്ടായാല്‍ അപകടം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് നിരോധനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍ പറഞ്ഞു.






Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!