പാലാ: കഴിഞ്ഞ ഫെബ്രുവരി മൂന്നിന് കൈതത്തോട്ടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം 2024 ഡിസംബര്‍ 21ന് കാണാതായ മീനച്ചില്‍ പടിഞ്ഞാറേമുറിയില് മാത്യു തോമസിന്റേതാണന്ന് (മത്തച്ചന് -84) ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയ വസ്ത്രം മാത്യുവിന്റേതാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു.
പരിശോധനകള്‍ക്കു ശേഷം മാത്യുവിന്റേതാണന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ മൃതദേഹാവശിഷ്ടം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഡിഎന്‍എ ഫലം വരുന്നതുവരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരുന്നു.
ഡിസംബര്‍ 21ന് രാവിലെ പതിവു നടത്തത്തിനിറങ്ങിയ മാത്യൂ ഉച്ചയായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസ് വീടിനും സമീപ പ്രദേശങ്ങളിലും പരിശോധിച്ചിട്ടും സൂചനകള്‍ ലഭിച്ചില്ല. അതിനിടെ കഴിഞ്ഞ ഫെബ്രുവരി മൂന്നിന് വീടിനു സമീപമുള്ള കൈതത്തോട്ടത്തില്നിന്ന് അസ്ഥികൂടം കണ്ടെത്തുകയായിരുന്നു.
ഭാര്യ ഫിലോമിന മാത്യു പിഴക് കരിപ്പാകുടിയില്‍ കുടുംബാംഗം. മക്കള്‍: സെലീന് , തോമസ് , ബീന ( ആസ്ട്രേലിയ), ജെസി (ഓസ്ട്രേലിയ), മനോജ് (ഓസ്ട്രേലിയ). മരുമക്കള്‍: ജോസ് കുഴികുളം (വലവൂര്‍), മേഴ്സി വിച്ചാട്ട് (കരിങ്കുന്നം), സാജു പീറ്റര്‍ കടകേലില്‍ (ഇലഞ്ഞി), സിബി തളിക്കണ്ടത്തില് (മീനങ്ങാടി), സുനിത ചേനങ്കര (എടത്വ). സംസ്കാരം ഇന്ന് നാലിന് മീനച്ചില്‍ സെന്റ് ആന്റണീസ് പള്ളിയിൽ.
