പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടിൽ ലോഡിങ് തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു. ലോഡിങ് തൊഴിലാളിയായ റെജികുമാർ (58) ആണ് മരിച്ചത്. ഇന്നലെ തടി കയറ്റുന്നതിനിടയാണ് കുത്തേറ്റത്. റെജിക്ക് ​ഗുരുതരമായി കടന്നൽ കുത്തേറ്റിരുന്നു. ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!