എറണാകുളം : സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര ഗവൺമെന്റിന്റെയും സഹായത്തോടു കൂടി ജില്ലയിൽ പശു, എരുമ ഉൾപ്പെടെയുള്ള കന്നുകാലികൾക്കും അവയെ വളർത്തുന്ന കർഷകനും പരിരക്ഷ നല്കുന്നതാണ് പദ്ധതി. ഉരുക്കളുടെ മരണം, ഉത്പാദന ക്ഷമത നഷ്ടപ്പെടൽ, കർഷകന്റെ അപകട മരണം എന്നിവയ്ക്കും പരിരക്ഷ ലഭിക്കും. മൂന്ന് വർഷത്തേക്കും ഒരുവർഷത്തേക്കും ഉരുക്കളെ ഇൻഷുർ ചെയ്യാം. ജനറൽ വിഭാഗത്തിലും പട്ടിക ജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട കർഷകർക്കും ഈ പദ്ധതിയിൽ ഗുണഭോക്താക്കൾ ആകാം.65000 രൂപ മതിപ്പ് വില വരുന്ന ഉരുവിന് ജനറൽ വിഭാഗത്തിന് 1356 രൂപയും എസ് സി എസ്ടി വിഭാഗത്തിന് 774 രൂപയുമാണ് ഗുണഭോക്തൃ വിഹിതം. മൂന്ന് വർഷ പദ്ധതിയിൽ ജനറൽ വിഭാഗത്തിന് 3319 രൂപയുംഎസ് സി എസ് ടി വിഭാഗങ്ങൾക്ക് 1892 രൂപയുമാണ് കർഷക വിഹിതം. പദ്ധതിയുടെ സബ്സിഡിയിൽ 1456 രൂപ സർക്കാർ വിഹിതവും 100 രൂപ പൊതുമേഖല സ്ഥാപന മായ കേരള ഫീഡ്സിന്റെയും ആണ്.100 രൂപ പ്രീമിയത്തിൽ കർഷകന് 5 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ജില്ലയിലെ 3325 ഉരുക്കൾക്കും അവരുടെ ഉടമസ്ഥർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.പദ്ധതിയിൽ അംഗമാകാൻ താല്പ ര്യമുള്ള കർഷകർ എത്രയും പെട്ടെന്ന് സ്വന്തം തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലെ മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ ജി.സജികുമാർ.ജില്ലാ ഇൻഷുറൻസ് നോഡൽ ഓഫീസർ ഡോ എസ് അനിൽകുമാർ എന്നിവർ അറിയിച്ചു
hgh dosage for muscle gain
References:
Hgh hormone injection side effects (Pad.stuve.de)
genfx hgh releaser
References:
clashofcryptos.trade
hgh skin before and after
References:
travelersqa.com