കോഴിക്കോട്: കുന്ദമംഗലത്ത് എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. മുണ്ടിക്കൽതാഴം സ്വദേശി ഷാഹുൽ ഹമീദ്, പാലക്കോട്ട് വയൽ സ്വദേശി അതുൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 28 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. കോഴിക്കോട് സിറ്റി ഡാൻസാഫ് സ്കോഡും കുന്ദമംഗലം പോലീസും ചേർന്നാണ് സ്വകാര്യ ലോഡ്ജിൽ നിന്ന് യുവാക്കളെ പിടികൂടിയത്.കോളേജ് വിദ്യാർഥികൾ, ടർഫ്, മാളുകൾ എന്നിവ കേന്ദ്രീകരിച്ച് ചില്ലറ വില്പന നടത്തുന്നവരാണ് പ്രതികൾ എന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിച്ച് ചില്ലറ വില്പന നടത്തുന്നവരിൽ പ്രധാനികളാണ് ഇരുവരും. പലതവണയായി ഡാന്‍സാഫ് സംഘത്തിനെ വെട്ടിച്ചു കടന്നുകളഞ്ഞ പ്രതികളെ വളരെ തന്ത്രപരമായാണ് വലയിലാക്കിയത്.