എരുമേലി :എം.ഇ.എസ് കോളേജിൻ്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചു
ഐ.ക്യു.എ.സി യുടെയും വിവിധ ഡിപ്പാർട്മെന്റുകളുടെയും ആഭിമുഖ്യത്തിൽ ഇന്റർകോളേജിയേറ്റ് ഫെസ്റ്റും സ്കൂൾ ഫെസ്റ്റിനും എക്സ്യുബെറൻസ് 2K25 ന് തുടക്കമായി.കോളേജ് പ്രിൻസിപ്പൾ പ്രൊഫസർ.ഡോ. അനിൽകുമാർ എസ് അദ്ധ്യക്ഷത
വഹിച്ച പരിപാടിയിൽ കോളേജ് മാനേജ്മെൻ്റ് കമ്മറ്റി ചെയർമാൻ പി.എം അബ്ദുസ്സലാം പാറക്കൽ അവർകൾ ഉദ്ഘാടനം ചെയ്തു. മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ ഷഹീം വിലങ്ങുപാറ, നാസർ ചക്കാലക്കൽ, ആഷിക് യൂസഫ് വൈസ് പ്രിൻസിപ്പൽ
ഷംല ബീഗം , ഐ.ക്യു.എ.സി കോഡിനേറ്റർ ലെഫ്.സാബ്ജാൻ യൂസഫ്,ഫെസ്റ്റ് കൺവീനർമാരായ സന്തോഷ് കെ കെ,ബെറ്റി ജോസഫ്, അനുമോൾജോസഫ്, രമാദേവി എ, കോളേജ്
യൂണിയൻ ചെയർമാൻ അൻസിൽ തുടങ്ങിയവർ സംസാരിച്ചു. ഇന്നലെയും ഇന്നുമായി നടക്കുന്ന വിവിധ മത്സരയിനങ്ങളായി 40 ൽ പരം കോളേജ്,സ്കൂൾ ടീമുകൾ പങ്കെടുക്കുന്നു. പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 99468
29552, 94462 05052 ഈ നമ്പറിൽ ബദ്ധപെടുക.