ന്യൂഡൽഹി : 2025 ജനുവരി 29പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ
അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ‘നിർണായക ധാതു ദേശീയ
ദൗത്യ’ത്തിന് (NCMM) അംഗീകാരം നൽകി. 16,300 കോടി രൂപ ചെലവും പൊതുമേഖലാ
സ്ഥാപനങ്ങളിൽനിന്ന് 18,000 കോടി രൂപയുടെ നിക്ഷേപവും പ്രതീക്ഷിക്കുന്നതാണു
ദൗത്യം.ആത്മനിർഭർ ഭാരത് സംരംഭത്തിന്റെ ഭാഗമായി, ഹൈടെക്
വ്യവസായങ്ങൾ, സംശുദ്ധ ഊർജം, പ്രതിരോധം എന്നീ മേഖലകളിൽ നിർണായക ധാതുക്കളുടെ
ഒഴിച്ചുകൂടാനാകാത്ത പങ്കുതിരിച്ചറിഞ്ഞ്, നിർണായക ധാതു മേഖലയിലെ
വെല്ലുവിളികൾ നേരിടാൻ ഇന്ത്യാ ഗവണ്മെന്റ് കഴിഞ്ഞ രണ്ടുവർഷമായി നിരവധി
ഉദ്യമങ്ങൾ സ്വീകരിച്ചിട്ടുണ്ട്.നിർണായക ധാതുക്കളുടെ മേഖലയിൽ
ഇന്ത്യയുടെ സ്വയംപര്യാപ്തതയ്ക്കായി ഫലപ്രദമായ ചട്ടക്കൂടു
സ്ഥാപിക്കേണ്ടതുണ്ട്. ഈ കാഴ്ചപ്പാടിന് അനുസൃതമായി, 2024 ജൂലൈ 23ന്
2024-25ലെ കേന്ദ്രബജറ്റിൽ നിർണായക ധാതു ദൗത്യം കൊണ്ടുവരുമെന്നു ധനമന്ത്രി
പ്രഖ്യാപിച്ചു.ധാതുപര്യവേക്ഷണം, ഖനനം, പ്രയോജനപ്പെടുത്തൽ,
സംസ്കരണം, അങ്ങേയറ്റം ഉപയോഗപ്പെടുത്തിയ ഉൽപ്പന്നങ്ങളിൽ നിന്നുള്ള
വീണ്ടെടുപ്പ് എന്നിവയുൾപ്പെടെ മൂല്യശൃംഖലയുടെ എല്ലാ ഘട്ടങ്ങളും
ഉൾക്കൊള്ളുന്നതാണു കേന്ദ്രമന്ത്രിസഭ അംഗീകരിച്ച നിർണായക ധാതു ദേശീയ ദൗത്യം.
രാജ്യത്തിനകത്തും തീരത്തുനിന്നകലെയുള്ള പ്രദേശങ്ങളിലും നിർണായക
ധാതുക്കളുടെ പര്യവേക്ഷണം ഊർജിതമാക്കാൻ ദൗത്യത്തിനാകും. നിർണായക ധാതു
ഖനനപദ്ധതികൾക്കായി അതിവേഗ നിയന്ത്രണ അംഗീകാര പ്രക്രിയ സൃഷ്ടിക്കുക എന്നതാണ്
ഇതിന്റെ ലക്ഷ്യം. കൂടാതെ, നിർണായക ധാതു പര്യവേക്ഷണത്തിനു സാമ്പത്തിക
ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുകയും അമിതഭാരത്തിൽനിന്നും
അവശിഷ്ടങ്ങളിൽനിന്നും ഈ ധാതുക്കളുടെ വീണ്ടെടുക്കൽ പ്രോത്സാഹിപ്പിക്കുകയും
ചെയ്യും.വിദേശത്തു നിർണായക ധാതു ആസ്തികൾ ഏറ്റെടുക്കുന്നതിനും
വിഭവസമ്പന്നമായ രാജ്യങ്ങളുമായുള്ള വ്യാപാരം വർധിപ്പിക്കുന്നതിനും രാജ്യത്തെ
പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വകാര്യമേഖലാ കമ്പനികളെയും പ്രോത്സാഹിപ്പിക്കുക
എന്നതാണു ദൗത്യം ലക്ഷ്യമിടുന്നത്. രാജ്യത്തിനകത്തു നിർണായക ധാതുക്കളുടെ
ശേഖരം വികസിപ്പിക്കാനും ഇതു നിർദേശിക്കുന്നു.ധാതു സംസ്കരണ
കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും നിർണായക ധാതുക്കളുടെ പുനരുപയോഗം
പിന്തുണയ്ക്കുന്നതിനുമുള്ള വ്യവസ്ഥകൾ ദൗത്യത്തിൽ ഉൾപ്പെടുന്നു. നിർണായക
ധാതു സാങ്കേതികവിദ്യകളിലെ ഗവേഷണം പ്രോത്സാഹിപ്പിക്കാനും നിർണായക ധാതുക്കളിൽ
മികവിന്റെ കേന്ദ്രം സ്ഥാപിക്കാനും ദൗത്യം നിർദേശിക്കും.ഗവണ്മെന്റിന്റെ
സർവതോമുഖ സമീപനം സ്വീകരിക്കുന്ന ദൗത്യം, ലക്ഷ്യങ്ങൾ കൈവരിക്കാൻ
ദൗത്യവുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ
കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്നു പ്രവർത്തിക്കും.നിർണായക
ധാതുക്കളുടെ പര്യവേക്ഷണവും ഖനനവും വർധിപ്പിക്കുന്നതിനായി 1957ലെ ഖനി-ധാതു
(വികസന-നിയന്ത്രണ) നിയമം 2023ൽ ഭേദഗതി ചെയ്തു. തൽഫലമായി, ഖനി മന്ത്രാലയം
തന്ത്രപ്രധാന ധാതുക്കളുടെ 24 ബ്ലോക്കുകൾ ലേലം ചെയ്തു. കൂടാതെ, ജിയോളജിക്കൽ
സർവേ ഓഫ് ഇന്ത്യ (GSI) കഴിഞ്ഞ മൂന്നു വർഷത്തിനിടെ നിർണായക ധാതുക്കൾക്കായി
368 പര്യവേക്ഷണ പദ്ധതികൾ ഏറ്റെടുത്തു. നിലവിൽ FS 2024-25ൽ 195 പദ്ധതികൾ
പുരോഗമിക്കുകയാണ്. കൂടാതെ, 2025-26 സാമ്പത്തിക വർഷത്തിൽ, വിവിധ നിർണായക
ധാതുക്കൾക്കായി GSI 227 പദ്ധതികൾ ഏറ്റെടുക്കും. നവീകരണം
പ്രോത്സാഹിപ്പിക്കുന്നതിനായി, മന്ത്രാലയം 2023-ൽ സ്റ്റാർട്ടപ്പുകളിലും
MSME-കളിലും ശാസ്ത്ര-സാങ്കേതികവിദ്യ ഗവേഷണ-നവീകരണ പ്രോത്സാഹന (S&T
PRISM) പരിപാടി ആരംഭിച്ചു. ഇതു ഗവേഷണ വികസനത്തിനും വാണിജ്യവൽക്കരണത്തിനും
ഇടയിലുള്ള അന്തരം നികത്തുന്നതിനു സ്റ്റാർട്ടപ്പുകൾക്കും MSME-കൾക്കും
ധനസഹായം നൽകുന്നു. മാത്രമല്ല, ഖനി മന്ത്രാലയത്തിന്റെ സംയുക്ത സംരംഭമായ
KABIL, ലിഥിയം പര്യവേക്ഷണത്തിനും ഖനനത്തിനുമായി അർജന്റീനയിലെ കാറ്റമാർക്ക
പ്രവിശ്യയിൽ ഏകദേശം 15,703 ഹെക്ടർ ഏറ്റെടുത്തിട്ടുണ്ട്. 2024-25ലെ
കേന്ദ്രബജറ്റിൽ ഇന്ത്യാ ഗവൺമെന്റ് ഭൂരിഭാഗം നിർണായക ധാതുക്കളുടെയും
കസ്റ്റംസ് തീരുവ ഇതിനകം ഒഴിവാക്കിയിട്ടുണ്ട്. ഇത്, രാജ്യത്തു നിർണായക
ധാതുക്കളുടെ ലഭ്യത വർധിപ്പിക്കുകയും ഇന്ത്യയിൽ സംസ്കരണ സൗകര്യങ്ങൾ
സ്ഥാപിക്കാൻ വ്യവസായത്തിനു പ്രോത്സാഹനമേകുകയും ചെയ്യും. നിർണായക ധാതു
വിതരണം ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ഈ സംരംഭങ്ങൾ
എടുത്തുകാട്ടുന്നു.

supplements closest to steroids
References:
natural bodybuilding vs supplement bodybuilding (huckerreportcollegiate.com)
testosterone enanthate and dianabol cycle
References:
dianabol cycle side effects (https://www.24propertyinspain.com/)
ipamorelin cjc 1295 for sale
References:
valley.md
why do anabolic steroids differ from other illegal drugs
References:
valley.md