ചെമ്പേരി പൂപ്പറമ്പിൽ കടയിൽ നിന്നും ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവത്തിൽ പ്രതി പിടിയിൽ.

ചെമ്പേരി :പൂപ്പറമ്പിൽ കടയിൽ നിന്നും ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവത്തിൽ പ്രതി പിടിയിൽ.വർഷങ്ങൾക്ക് മുൻപ് പൂപ്പറമ്പിനടുത്ത് താമസക്കാരനായിരുന്ന റോയിച്ചൻ ചാലിയിലാണ് പിടിയിലായത്. പാലക്കാട് ജില്ലയിലെ ആലത്തൂർ നിന്നുമാണ് കുടിയാന്മല പോലീസ് പ്രതിയെ പിടി കൂടുന്നത്. കേരളത്തിൽ പല പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ മോഷണമുൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ട്. കുടിയാന്മല പോലീസിൻ്റെ കറതീർന്ന അന്വോഷണ മികവാണ് ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പിടി കൂടാൻ സഹായിച്ചത്. കടകളിലെയും, വീടുകളിലെയും, ബസുകളിലെയും, ബസ്റ്റാൻഡുകളിലെയും ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയുടെ തെന്ന് സംശയിച്ച മൊബൈൽ നമ്പറിൻ്റെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പാലക്കാട് ആലത്തൂരിലുണ്ടെന്ന് കണ്ടെത്തിയത്. സംഭവ ദിവസം, സംഭവ സമയത്ത് ഈ നമ്പർ മോഷണം നടത്തിയ സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. 21-01- 2025 ചൊവ്വാഴ്ച വൈകുന്നേരം 5.30 നാണ് മോഷണം നടക്കുന്നത്. മോഷണം നടത്തി പ്രതി ഓടി രക്ഷപ്പെടുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 25- O1- 2025 ശനിയാഴ്ചയാണ് പ്രതിയെ പോലീസ് പിടികൂടുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമായി മനസ്സിലാക്കിയതും പ്രതിയെ പിടി കൂടിയതും. ദൃശ്യങ്ങൾപണവുമായി ഓടി രക്ഷപ്പെട്ട പ്രതി കാട്ടിനുള്ളിലൂടെ നടന്ന് ബസ് റൂട്ടിലെത്തി ചെമ്പേരി – തളിപ്പറമ്പ് റൂട്ടിൽ സർവ്വീസ് നടത്തുന്ന പിലാക്കുന്നുമ്മൽ ബസിൽ കയറിയാണ് രക്ഷപ്പെടുന്നത്. ആലത്തൂര് നിന്നും പിടി കൂടിയ പ്രതിയെ കുടിയാന്മല സ്റ്റേഷനിൽ എത്തിച്ച് തളിപ്പറമ്പ് കോടതിൽ ഇന്ന് ഹാജരാക്കും.കുടിയാന്മല സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടി കൂടുന്നത്. SI ചന്ദ്രൻ, ASI സിദ്ധിഖ്, CPO സുജേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ പിടി കൂടിയ കുടിയാന്മല പോലീസിന് *അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!