എരുമേലി :രാജ്യത്തിൻറെ 76 റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് എം.ഇ.എസ് കോളേജ് എരുമേലി എൻ.സി.സി ആർമി വിങ്ങിൻ്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ഡേ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തൽ, പാർട്ടിയോട്ടിക്ക് ഫ്ലാഷ് മോബ്, മുക്കൂട്ടുതറ വിമല അഗതി മന്ദിരത്തിൽ സന്ദർശനം തുടങ്ങിയവ നടത്തി. അന്തേവാസികൾക്കായി പരേഡ് നടത്തുകയും മധുരം വിതരണം ചെയ്യുകയും പാട്ടുപാടിയും നൃത്തം ചെയ്തും അവരോടൊത്ത് സന്തോഷം പങ്കെടുക്കുകയും ചെയ്യതു. പരുപാടികൾക്ക് പ്രിൻസിപ്പാൾ പ്രൊഫസർ.ഡോ.അനിൽകുമാർ, വൈസ് പ്രിൻസിപ്പാൾ ഷംല ബീഗം, അസോസിയേറ്റ് എൻ.സി.സി ഓഫീസർ ലെഫ്. സാബ്ജാൻ യൂസഫ് എന്നിവർ നേതൃത്വം നൽകി.