ശ്രീകണ്ഠപുരം:ഇന്ത്യൻ കാരുണ്യ ചാരിറ്റി നൽകി വരുന്ന ഈ വർഷത്തെ മദർ തെരേസ പുരസ്കാരം നഗരസഭ ചെയർപേഴ്സൻ ഡോ. കെ. വി ഫിലോമിനക്ക്, 25-01-2025 ന് റോയൽ ഹാളിൽ 11.30 ന് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.ശ്രീകണ്ഠപുരം SES കോളേജിൽ പ്രൊഫസർ ആയിരിക്കെ, NSS പ്രോഗ്രാം ഓഫിസർ എന്ന നിലക്ക് ചെയ്ത സാമൂഹ്യ ,കാരുണ്യ പ്രവർത്തനങ്ങളും ജില്ലാ പഞ്ചായത്ത് മെമ്പർ ആയിരിക്കെ നടത്തിയ ഇടപെടലുകളും പുരസ്കാരത്തിനു പരിഗണിച്ചു. പട്ടിക വർഗ വിഭാഗമായ വേട്ടുവരെ കുറിച്ച് നടത്തിയ ഗവേഷണങ്ങളും മലയരുടെ തെയ്യങ്ങളെക്കുറിച്ചു നടത്തിയ മേജർ റിസേർച് പ്രൊജക്റ്റും ഈ രണ്ട് മേഖലയെക്കുറിച്ചു എഴുതിയ അഞ്ചു ഗ്രന്ഥങ്ങളും അതിൽ ഒരു ഗ്രന്ഥത്തിന്, ഗ്രന്ഥരചനക്കുള്ള സംസ്ഥാന അവാർഡ് നേടിയതും അവാർഡ് ജൂറി പരിഗണിച്ചു. കൂടാതെ നഗരസഭ ചെയർപേഴ്സൻ എന്ന നിലക്ക് പാവപ്പെട്ടവർക്ക് നിരവധി ആയ വീടുകൾ വച്ച് നൽകുന്നതിനും ആരോഗ്യ രംഗത്ത് നിരാലംമ്പരായ രോഗികൾക്ക് ആശ്വാസമേകാൻ കൂട്ടുമുഖം സി എച് സി യുടെ കീഴിൽ 5 സബ് സെന്ററുകളും കൂടാതെ രണ്ട് വെൽനെസ് സെന്ററുകളും സി എച് സി യിൽ കിടത്തിചികിൽ സതുടങ്ങാനായതും നഗരസഭയുടെ പാവപ്പെട്ട ജനങ്ങൾക്ക് പ്രയോജനമായി. ഇത്തരം എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുകയും ഫലപ്രദമായ ഇടപെടലുകൾ നിരന്തരം നടത്തിക്കൊണ്ടിരിക്കു കയും ചെയ്യുന്നതും ശ്രദ്ധേയമായിക്കണ്ടു. ഈ പ്രവർത്തനങ്ങൾ എല്ലാംസമഗ്രമായി പരിഗണിച്ചു കൊണ്ടാണ് ഈ വർഷത്തെ മദർ തെരേസ ജീവ കാരുണ്യ സേവ പുരസ്കാരം ഡോ കെ വി ഫിലോമിനക്ക് നൽകുന്നതെന്ന് സംഘാടകരായ ഇന്ത്യൻ ജീവ കാരുണ്യ ട്രസ്റ്റിന്റെ ട്രസ്റ്റി തോമസ് ചാണ്ടി,കേണൽ ഡോ.കാവുംബായി ജനാർദനൻ തുടങ്ങിയവർ അറിയിച്ചു.