കേരള രാജ്യാന്തര ഊർജ മേള – ഓൺലൈൻ മെഗാ ക്വിസ് ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ

കോട്ടയം: എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025
ഫെബ്രുവരി 7,8,9 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റർനാഷണൽ എനർജി
ഫെസ്റ്റിവലിനോടനുബന്ധിച്ച് മെഗാക്വിസ് മത്സരം സംഘടിപ്പിക്കും. എല്ലാ
പ്രായത്തിലും ഉള്ളവർക്ക് മത്സരിക്കാൻ സാധിക്കുന്ന മെഗാക്വിസിൽ  ക്യു ആർ
കോഡ് സ്‌കാൻ ചെയ്ത് മത്സരാർത്ഥികൾക്ക് രജിസ്‌ട്രേഷൻ
പൂർത്തീകരിക്കാവുന്നതാണ്. ആദ്യഘട്ട മത്സരം ഓൺലൈനായി ഫെബ്രുവരി
രണ്ടുവൈകീട്ട് മൂന്നുമണിക്ക് നടക്കും. ആദ്യഘട്ട മത്സര വിജയികൾ ഫെബ്രുവരി
ഒൻപതിന് ഐഇഎഫ്‌കെ വേദിയിൽ വെച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത
നേടും. പ്രശസ്തിപത്രം, ഫലകം  എന്നിവയോടൊപ്പം ഒന്നാം സമ്മാനമായി ഒരു ലക്ഷം
രൂപയും രണ്ടാം സമ്മാനമായി  50,000 രൂപയും  മൂന്നാം സമ്മാനമായി 25,000
രൂപയും വിജയികൾക്ക് ലഭിക്കും. കൂടാതെ   നിരവധി പ്രോത്സാഹന സമ്മാനങ്ങളും
മറ്റ് വിജയികൾക്ക്  ലഭിക്കും. രജിസ്‌ട്രേഷനുള്ള അവസാന തീയതി2025 ജനുവരി 26. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:          0471-2594922emck@keralaenergy.gov.in. രജിസ്‌ട്രേഷനായി ക്യു ആർ കോഡ് സ്‌കാൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!