ഡിസ്്ട്രിക്ട് കളക്‌ടേഴ്സ് ട്രോഫി ക്വിസ് ചാമ്പ്യൻഷിപ് ജനുവരി 15; രജിസ്ട്രേഷൻ 14 വരെ

കോട്ടയം: ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യൻ സ്‌കൂളിനെ കണ്ടെത്താൻ ജില്ലാ
ഭരണകൂടവും ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന
ഡിസ്ട്രിക്റ്റ്  കളക്‌ടേഴ്സ് ട്രോഫി ക്വിസ് ചാമ്പ്യൻഷിപ്പിലേക്കുള്ള
രജിസ്ട്രേഷൻ പുരോഗമിക്കുന്നു. രജിസ്ട്രേഷൻ ജനുവരി 14 വൈകിട്ട് അഞ്ചു വരെ
നീട്ടിയിട്ടുണ്ട്. ജനുവരി 15ന് ഉച്ചക്ക് 1:30ന് എം.ഡി സെമിനാരി ഹയർ
സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന മത്സരത്തിൽ ജില്ലയിലെ എട്ടാം ക്ലാസ്സ് മുതൽ
പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് രണ്ടു പേരടങ്ങുന്ന
ടീമുകളായി പങ്കെടുക്കാം. www.iqa.asia
എന്ന പോർട്ടലിലൂടെ ക്വിസ് പ്ലെയർ ആയി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക്
മത്സരിക്കാം. ഒരു സ്‌കൂളിൽനിന്ന് പരമാവധി അഞ്ചു ടീമുകൾക്ക് പങ്കെടുക്കാം.
വിജയികൾക്ക് ജില്ലാ കളക്‌റ്റേഴ്സ്  ട്രോഫിയും ജില്ലയുടെ ഔദ്യോഗിക ക്വിസ്
ചാമ്പ്യൻ സ്‌കൂൾ പദവിയും ലഭിക്കും.സംസ്ഥാന തലത്തിൽ ആകെ സമ്മാനത്തുക
മൂന്ന് ലക്ഷം രൂപയാണ്. ജില്ലാ തലത്തിൽ പതിനായിരം രൂപയുടെ ക്യാഷ് പ്രൈസ്
ഉണ്ടായിരിക്കും. ക്വിസ് പ്ലെയർ രജിസ്‌ട്രേഷൻ ചെയ്ത വിദ്യാർത്ഥികൾക്ക് ഗൂഗിൾ
ഫോം ലിങ്ക് വഴി ക്വിസ് മത്സരത്തിനായി രണ്ടു പേരടങ്ങുന്ന ടീമായി രജിസ്റ്റർ
ചെയ്യാം. രജിസ്ട്രേഷനുള്ള ഗൂഗിൾ ഫോം ലിങ്ക്.https://forms.gle/9M6548VHzxyZbmFh9രജിസ്ട്രേഷനും വിവരങ്ങൾക്കും.9495470976, 8078210562iqakeralasqc@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!