ബൂത്ത് ലെവൽ ഓഫീസർമാരുടെ പേരിൽ കൂട്ടായ്മയുണ്ടാക്കി ചില വ്യക്തികൾ അനധികൃതമായി പണപ്പിരിവ് നടത്തുന്നതായി സംസ്ഥാന പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ താഴെത്തട്ടിലെ പ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരുടെ പേരിൽ അസോസിയേഷൻ രൂപീകരിച്ച് പണപ്പിരിവ് നടത്തുന്നത് അത്യന്തം ഗൗരവമുളള വിഷയമാണ്. ഇത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ നടത്തുന്ന പണപ്പിരിവല്ല. വിഷയത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു