മകരവിളക്ക് ഉത്സവത്തിന് എത്ര തിരക്കുണ്ടായാലും നേരിടാന്‍ സജ്ജം:ദേവസ്വം ബോര്‍ഡ്

ശബരിമല : മണ്ഡലകാലം അവസാനിച്ചപ്പോള്‍ ആകെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍. മുന്‍വര്‍ഷത്തേക്കാള്‍ അധികം തീര്‍ത്ഥാടകര്‍ എത്തിയിട്ടും പരാതികള്‍ ഇല്ലാതെയാണ് 41 ദിവസം കടന്നുപോയത്. മകരവിളക്ക് ഉത്സവത്തിന് എത്ര തിരക്കുണ്ടായാലും നേരിടാന്‍ സജ്ജമാണ് ദേവസ്വം ബോര്‍ഡും പോലീസും അറിയിച്ചു.കൃത്യമായി പറഞ്ഞാല്‍ 32,79,761 തീര്‍ത്ഥാടകരാണ് ഈ മണ്ഡലകാലത്ത് മല ചവിട്ടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ലക്ഷത്തിലധികം വര്‍ദ്ധനവ്. വരുമാനത്തിലും കോടികളുടെ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. അഭൂതപൂര്‍വമായ തിരക്കിനിടയിലും മണ്ഡലകാലം വലിയ പരാതികള്‍ ഇല്ലാതെ മുന്നോട്ടു പോയി.മരക്കൂട്ടം മുതല്‍ സന്നിധാനം ഫ്‌ലൈഓവര്‍ വരെ തീര്‍ത്ഥാടകര്‍ക്ക് പോലീസ് ഏര്‍പ്പെടുത്തിയത് ശാസ്ത്രീയ നിയന്ത്രണമായിരുന്നു. നിശ്ചിത ഇടവേളകളില്‍ നിശ്ചിത എണ്ണം തീര്‍ഥാടകരെ കടത്തിവിട്ടു. ഇതോടെ മല ചവിട്ടിയ എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം. 2400ലധികം പോലീസുകാരാണ് ഒരു ടേണില്‍ വിവിധ ഇടങ്ങളിലായി സേവനമനുഷ്ഠിച്ചത്. നട അടച്ചു കിടക്കുന്ന മൂന്നുദിവസം 80 പേരടങ്ങുന്ന പോലീസ് സംഘം സന്നിധാനത്ത് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!