കാഞ്ഞിരപ്പള്ളി : ഇരു വൃക്കകളും തകരാറിലായ യുവാവിന്റെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക്, മുൻ നിശ്ചയപ്രകാരം നാലു മണിക്കൂർ കൊണ്ട് 35 ലക്ഷം രുപ സമാഹരിച്ചു. , കാഞ്ഞിരപ്പള്ളി കൊടുവന്താനത്ത് ഷംസുദീൻ (38) ന്റെ വൃക്ക മാറ്റിവെയ്ക്കുന്നതിനു വേണ്ടിയാണ് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്തിന്റെയും 13 പ്രാദേശിക മഹല്ലുകളുടേയും നേതൃത്വത്തിലായിരുന്നു ചികിൽസാ സഹായ നിധിശേഖരണം. 150 ലേറെ വാളണ്ടിയർമാർ വിടുകളിലെത്തിയാണു് ഫണ്ട് ശേഖരിച്ചത്.