തിരുവനന്തപുരം: സുഗതകുമാരിയുടെ ചരമദിനമായ ഡിസംബര്‍ 23 ന് സുഗത സ്മൃതിസദസ്
സംഘടിപ്പിക്കും. തൈക്കാട് ഗണേശത്തില്‍ സുഗത നവതി ആഘോഷ സമിതിയുടെ
നേതൃത്വത്തില്‍ വൈകിട്ട് 5 ന് നടക്കുന്ന ചടങ്ങില്‍ എഴുത്തുകാര്‍,
പ്രകൃതിസ്‌നേഹികള്‍, രാഷ്ട്രീയസാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍
തുടങ്ങിയവര്‍ പങ്കെടുക്കും.ഡോ എം. വി. പിള്ള അധ്യക്ഷനാകുന്ന ചടങ്ങില്‍
ഡോ. വി. പി. ജോയ് ഐ.എ.എസ്., പ്രൊഫ. വി. മധുസൂദനന്‍ നായര്‍, ഡോ. ജോര്‍ജ്
ഓണക്കൂര്‍ തുടങ്ങിയവര്‍ സുഗതകുമാരി അനുസ്മരണപ്രഭാഷണം നടത്തും.