അഹമ്മദാബാദിൽ, ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതി നേരിൽ കണ്ട്  മാധ്യമ സംഘം

ഗുജറാത്തിനെ അറിയാൻ പി ഐ ബി തിരുവനന്തപുരത്തിന്റെ നേതൃത്വത്തിലുള്ള വനിതാ മാധ്യമ സംഘം; അമുൽ ഡയറിയും, ബുള്ളറ്റ് ട്രെയിൻ പദ്ധതികളും
അടുത്തറിഞ്ഞ് പര്യടനത്തിന്റെ രണ്ടാം ദിനം ഡോ. വർഗീസ് കുര്യൻ്റെ ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതിന് സാക്ഷ്യം വഹിച്ച് ആനന്ദിലെ അമുലിൽ പ്രതിനിധി സംഘംഅഹമ്മദാബാദിൽ, ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതി നേരിൽ കണ്ട്  മാധ്യമ സംഘംതിരുവനന്തപുരം : 2024 ഡിസംബർ 18Inline image

Download
Add to Drive
Save to Photosപ്രസ്
ഇൻഫർമേഷൻ ബ്യൂറോ (PIB) തിരുവനന്തപുരത്തിൻ്റെ ഗുജറാത്തിലേക്കുള്ള വനിതാ
മാധ്യമ പര്യടനം പുരോഗമിക്കുന്നു. രണ്ടാം ദിനത്തിൽ ആനന്ദിലെ അമുൽ ഡയറി
സന്ദർശിച്ച സംഘം ബുള്ളറ്റ് ട്രെയിൻ പദ്ധതിയും നേരിൽ കണ്ടു.  ഗുജറാത്തിൻ്റെ
അടിസ്ഥാന സൗകര്യത്തിലും നവീകരണത്തിലുമുള്ള മുന്നേറ്റങ്ങൾ  അടുത്തറിയുക, 
സംസ്ഥാനത്തിന്റെ ആഴത്തിലുള്ള സാംസ്കാരികവും ചരിത്രപരവുമായ വേരുകൾ
തിരിച്ചറിയുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരളത്തിൽ നിന്നുള്ള 10
മാധ്യമപ്രവർത്തകരടങ്ങുന്ന ഈ സമ്പൂർണ വനിതാ പ്രതിനിധി സംഘത്തിന്റെ പര്യടനം.ധവളവിപ്ലവത്തിന്
വഴിയൊരുക്കുകയും ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ പാൽ
ഉൽപ്പാദകരാക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുകയും ചെയ്ത 1946-ൽ സ്ഥാപിതമായ
അമുൽ ഡയറി മാധ്യമ പ്രതിനിധി സംഘം സന്ദർശിച്ചു. കേരളത്തിൽ നിന്നുള്ള ഡോ.
വർഗീസ് കുര്യൻ്റെ ദർശനത്തെയും ഇന്ത്യയുടെ ക്ഷീരമേഖലയെ മാറ്റിമറിച്ച
അദ്ദേഹത്തിൻ്റെ സംരംഭത്തേയും അമുൽ ബഹുമാനപൂർവ്വം മുന്നോട്ടു കൊണ്ടു
പോകുന്നതിന് സംഘം സാക്ഷ്യം വഹിച്ചു.  നിലവിൽ ത്രിതല സഹകരണ സംവിധാനത്തിൽ
പ്രവർത്തിക്കുന്ന അമുൽ മോഡൽ, ദശലക്ഷക്കണക്കിന് ക്ഷീരകർഷകരെ
പിന്തുണയ്ക്കുകയും പ്രതിദിനം 30 ലക്ഷം ലിറ്റർ പാൽ സംസ്കരിക്കുകയും
ആഗോളതലത്തിൽ 50 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.
Inline image
Download
Add to Drive
Save to Photosഅമുലിൻ്റെ
വിജയത്തിൽ കേരളത്തിൻ്റെ പങ്ക് നിർണായകമാണ്. വയനാട്ടിൽ നിന്നുള്ള
കൊക്കോക്കുരുക്കളിലൂടെ അമുലിൻ്റെ ചോക്ലേറ്റ് ഉൽപ്പാദനത്തിൽ കേരളവും സംഭാവന
നൽകുന്നുണ്ട്, ഇത് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ
ആഴത്തിലാക്കുന്നുവെന്ന് അമുൽ പ്രതിനിധി ഡോ. പ്രീതി ശുക്ല ഡി എം (എച്ച്ആർ
& സിഎസ്ആർ) പറഞ്ഞു.ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ
സംവിധാനമായ ബുള്ളറ്റ് ട്രെയിൻ പദ്ധതിയും പ്രതിനിധി സംഘം സന്ദർശിച്ചു. 12
പ്രഖ്യാപിത സ്റ്റേഷനുകളുള്ള 508 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി സൂറത്ത്,
വഡോദര, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം വെറും രണ്ട്
മണിക്കൂറായി കുറയ്ക്കും.  പരമ്പരാഗത ട്രെയിനുകളേയും റോഡ് ഗതാഗതത്തേയും
ആശ്രയിക്കുന്ന യാത്രക്കാർക്ക്   വേഗത്തിലുള്ള ബദൽ മാർഗമാണ് ബുള്ളറ്റ്‌
ട്രെയിൻ പദ്ധതി വാഗ്ദാനം ചെയ്യുന്നതെന്ന് മാധ്യമ പ്രവർത്തകരുമായി
സംവദിക്കുന്നതിനിടെ പദ്ധതിയുടെ ചീഫ് പ്രോജക്ട് മാനേജർ രാജേഷ് അഗർവാൾ
പറഞ്ഞു. മെട്രോ, ബസ് റാപ്പിഡ് ട്രാൻസിറ്റ് സംവിധാനങ്ങൾ ഉൾപ്പെടെ ഒന്നിലധികം
ഗതാഗത സംവിധാനങ്ങൾ സംയോജിപ്പിക്കുന്ന അത്യാധുനിക സൗകര്യമായ സബർമതി
ഹൈ-സ്പീഡ് റെയിൽ മൾട്ടിമോഡൽ ഹബ്ബിൽ നടന്നുകൊണ്ടിരിക്കുന്ന വികസനത്തിന്
പ്രതിനിധി സംഘം സാക്ഷ്യം വഹിച്ചു. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളോടെ 2026
ജനുവരിയോടെ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ
നാളിതുവരെ ഒരു അപകടവും രേഖപ്പെടുത്തിയിട്ടില്ല എന്നത്  ശ്രദ്ധേയമാണ്.ഈ
പ്രധാന സ്ഥലങ്ങൾക്ക് പുറമേ, ഗിഫ്റ്റ് സിറ്റി, റാണി കി വാവ്, മൊധേരയിലെ
സൂര്യക്ഷേത്രം, വദ്‌നഗർ തുടങ്ങിയ സാംസ്‌കാരികവും വികസനപരവുമായ  സ്ഥലങ്ങളും
പ്രതിനിധി സംഘം വരും ദിവസങ്ങളിൽ സന്ദർശിക്കും. ഗുജറാത്ത്
മുഖ്യമന്ത്രിയുമായി അവർ സംസ്ഥാനത്തിൻ്റെ വികസന സംരംഭങ്ങളെ കുറിച്ച് ചർച്ച
ചെയ്യുകയും കച്ച് സന്ദർശിച്ച് ധോർദോയിലെ റൺ ഉത്സവിൽ പങ്കെടുക്കുകയും
ചെയ്യും.ഈ മാധ്യമ പര്യടനത്തിലൂടെ ഗുജറാത്തിൻ്റെ വികസനത്തിൻ്റെയും
നവീകരണത്തിൻ്റെയും പൈതൃകത്തിൻ്റെയും യാത്രയെ വിശകലനം ചെയ്യാനുള്ള അതുല്യമായ
അവസരം  കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്നു. ഡിസംബർ 23 വരെ
പര്യടനം തുടരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!