എരുമേലി :എരുമേലി ഗ്രാമപഞ്ചായത്തിൽ ശബരിമല തീർഥാടകർ സഞ്ചരിക്കുന്ന വാർഡുകളിൽ സ്ട്രീറ്റ് മെയിൻ (തെരുവുവിളക്കിനുള്ള ലൈൻ)വലിക്കുന്നതിന്
കരുതലും കൈത്താങ്ങും അദാലത്തിൽ നിർദ്ദേശം. എ.ബി.സി. കേബിൾ ഉപയോഗിച്ച് 18 കിലോമീറ്റർ സ്ട്രീറ്റ് മെയിൻ വലിക്കാൻ 40.70 ലക്ഷം രൂപ പഞ്ചായത്ത്
കെ.എസ്.ഇ.ബി.ക്ക് അടച്ചിരുന്നു. കേബിളിന്റെ അഭാവം മൂലം സാധാരണ കണ്ടക്ടർ
ഉപയോഗിച്ച് പ്രവൃത്തി പൂർത്തീകരിച്ചപ്പോൾ 22.96 ലക്ഷം രൂപ മാത്രമാണ്
ചെലവായതെന്നും മിച്ചമുള്ള 17.74 ലക്ഷം രൂപ ചെലവിൽ ശബരിമല തീർഥാടകർ
സഞ്ചരിക്കുന്ന വാർഡുകളിൽ സ്ട്രീറ്റ് മെയിൻ വലിക്കണമെന്നും ആവശ്യപ്പെട്ട്
പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണിയാണ് അദാലത്തിനെ സമീപിച്ചത്.
പഞ്ചായത്തിന്റെ ആവശ്യപ്രകാരമാണ് മന്ത്രി വി.എൻ. വാസവൻ കെ.എസ്.ഇ.ബി.
ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് നിർദ്ദേശം നൽകിയത്.