കാഞ്ഞിരപ്പള്ളി :കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്ക് അദാലത്തിൽ ഭിന്നശേഷിക്കാരനായ യുവാവിന് അക്ഷയ കേന്ദ്രത്തിൽ ഡാറ്റാ എൻട്രി
ജോലി ഉറപ്പു വരുത്തി.ജോലി അപേക്ഷയുമായി എത്തിയ എം കോം ബിരുധദാരിയായ സോജു തോമസിനാണ് കാഞ്ഞിരപ്പള്ളി അക്ഷയ കേന്ദ്രത്തിൽ ജോലി ഉറപ്പു നൽകിയത്. ജോലിക്കായി അദാലത്തിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ . വാസവന്റെ അടുത്തെത്തിയ സോജുവിന് മന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്ന് കാഞ്ഞിരപ്പള്ളി അക്ഷയയിലെ ദീപക് ആർ ഡൊമിനിക് തന്റെ അക്ഷയ കേന്ദ്രത്തിൽ ജോലി നൽകുവാൻ തയ്യാറാകുകയായിരുന്നു . സോജുവിന് ജോലി നൽകുവാൻ തയ്യാറായ കാഞ്ഞിരപ്പള്ളി അക്ഷയയിലെ ദീപക് ആർ ഡൊമിനിക്കിനെ മന്ത്രി വി എൻ വാസവൻ അഭിനന്ദിച്ചു .ഫോട്ടോ
ക്യാപ്ഷൻ :ഭിന്നശേഷിക്കാരനായ സോജുവിന് ജോലി ഉറപ്പാക്കിയ ശേഷം മന്ത്രി വി
എൻ വാസവൻ ആശയവിനിമയം നടത്തുന്നു .എ ഡി എം ബീന ,അക്ഷയ ജില്ലാ മാനേജർ സംഗീത്
സോമൻ ,കാഞ്ഞിരപ്പളളി അക്ഷയയിലെ ദീപക് ആർ ഡൊമിനിക് ,അക്ഷയ
കോർഡിനേറ്റർ റീന ഡാരിയസ് ,പ്രൊജക്റ്റ് അസിസ്റ്റന്റ് നവീന കെ എ ,സിന്റോ മോഹൻ എന്നിവർ സമീപം
