കോട്ടയം: സാങ്കേതിക പ്രശ്നം മൂലം നടക്കാതെ പോയ പല കാര്യങ്ങൾക്കും പരിഹാരം
കാണാനായി എന്നതാണ് അദാലത്തുകൾ കൊണ്ടുണ്ടായ നേട്ടമെന്ന്
സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. ചങ്ങനാശേരി താലൂക്കിലെ
‘കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്ത് ചങ്ങനാശേരി മുനിസിപ്പൽ ടൗൺ
ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് മുഖ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.സർക്കാർ
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആമുഖ പ്രഭാഷണം നടത്തി. അഡ്വ. ജോബ് മൈക്കിൾ
എം എൽ.എ., ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ചങ്ങനാശേരി നഗരസഭാധ്യക്ഷ
കൃഷ്ണകുമാരി രാജശേഖരൻ, പള്ളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.
ടോമിച്ചൻ ജോസഫ്, വാഴൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി,
പായിപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനൻ, ജില്ലാ പഞ്ചായത്ത്
അംഗം മഞ്ജു സുജിത്ത്, നഗരസഭാംഗം പ്രിയ രാജേഷ്, എ.ഡി.എം. ബീന പി. ആനന്ദ്,
സബ് കളക്ടർ ഡി. രഞ്ജിത്ത്, ഡെപ്യൂട്ടി കളക്ടർമാരായ ജിനു പുന്നൂസ് , സോളി
ആൻ്റണി എന്നിവർ പങ്കെടുത്തു.ഫോട്ടോ ക്യാപ്ഷൻ ചങ്ങനാശേരി
താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്ത് ചങ്ങനാശേരി
മുനിസിപ്പൽ ടൗൺ ഹാളിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ
ഉദ്ഘാടനം ചെയ്യുന്നു. ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ,സർക്കാർ ചീഫ്
വിപ്പ് ഡോ. എൻ. ജയരാജ് , അഡ്വ. ജോബ് മൈക്കിൾ എം എൽ.എ. ജില്ലാ കളക്ടർ ജോൺ
വി. സാമുവൽ, ചങ്ങനാശേരി നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ എന്നിവർ സമീപം.