ഗുജറാത്ത് കാണാൻ വനിതാ മാധ്യമ സംഘം

പിഐബിയുടെ മീഡിയ ടൂറിന് തുടക്കം തിരുവനന്തപുരം : 2024 ഡിസംബർ 16കേന്ദ്ര
വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്
ഇൻഫർമേഷൻ ബ്യൂറോ (പിഐബി) വനിതാ മാധ്യമ പ്രവർത്തകർക്കായി ഗുജറാത്തിലേക്ക്
സംഘടിപ്പിക്കുന്ന മീഡിയ ടൂറിന് ഇന്ന് തുടക്കമായി. ‌തിരുവനന്തപുരം
അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാധ്യമ സംഘത്തിന് പിഐബി കേരള ലക്ഷദ്വീപ്
അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കേരളത്തിലെ പ്രമുഖ പത്രങ്ങൾ, പ്രിൻ്റ്, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള
പത്ത് വനിതാ മാധ്യമപ്രവർത്തകരടങ്ങുന്ന സംഘമാണ് 2024 ഡിസംബർ 16 മുതൽ 23 വരെ
നീണ്ടു നിൽക്കുന്ന പര്യടനത്തിൻ്റെ ഭാ​ഗമാകുന്നത്. ​ഗു​ജറാത്തിലെ ബുള്ളറ്റ്
ട്രെയിൻ പദ്ധതി, സർദാർ സരോവർ അണക്കെട്ട്, ഏകതാ പ്രതിമ, ഗിഫ്റ്റ് സിറ്റി
തുടങ്ങിയ പ്രധാന സ്ഥലങ്ങൾ സംഘം സന്ദർശിക്കും. റാണി കി വാവ്, മൊധേരയിലെ
സൂര്യക്ഷേത്രം, വദ്‌നഗർ തുടങ്ങിയ പൈതൃക സ്ഥലങ്ങൾ സന്ദർശിച്ച്
സംസ്ഥാനത്തിൻ്റെ സാംസ്‌കാരികവും ചരിത്രപരവുമായ സമ്പത്തും പര്യടനത്തിലൂടെ
അടുത്തറിയാൻ സംഘത്തിന് സാധിക്കും.സംസ്ഥാനത്തിൻ്റെ
വികസന സംരംഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ മാധ്യമ പ്രവർത്തകർ ഗുജറാത്ത്
മുഖ്യമന്ത്രി ശ്രീ. ഭൂപേന്ദ്ര പട്ടേലുമായി കൂടിക്കാഴ്ച്ച നടത്തും. കച്ച്
സന്ദർശിക്കുന്ന സംഘം ധോർഡോയിലെ റാൻ ഉത്സവത്തിൽ പങ്കെടുക്കും.സിന്ധുനദീതട
സംസ്കാരത്തിലെ പ്രധാന കേന്ദ്രമായ ധോലവീരയും സന്ദർശിക്കും. സ്മൃതിവൻ,
ബിഎസ്എഫ് ക്യാമ്പ്,ആനന്ദിലെ അമുൽ ഫാക്ടറി എന്നിവിടങ്ങളിലും സംഘം പര്യടനം
നടത്തും.കേരളത്തിൽ
നിന്നുള്ള മാധ്യമപ്രവർത്തകർക്ക് ഗുജറാത്തിൻ്റെ വികസനത്തെയും പൈതൃകത്തെയും
കുറിച്ചുള്ള നേരിട്ടുള്ള ഉൾക്കാഴ്‌ചകൾ നേടാനും ദേശീയ വികസന മാതൃകകളെ
കുറിച്ച് വിശാലമായ ധാരണ വളർത്താനും മീഡിയ ടൂർ അവസരമൊരുക്കും.മാധ്യമപ്രവർത്തകർക്കായി എല്ലാ വർഷവും പിഐബി മാധ്യമ ടൂർ സംഘടിപ്പിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!