ച​ക്ര​വാ​ത​ച്ചു​ഴി​യും ന്യൂ​ന​മ​ർ​ദ​വും; അ​ഞ്ചു​ദി​വ​സം ഇ​ടി​യോ​ടു​കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ഒ​റ്റ​പ്പെ​ട്ട ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​തേ​സ​മ​യം, അ​ടു​ത്ത അ​ഞ്ചു​ദി​വ​സ​ത്തേ​ക്കു​ള്ള കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം അ​നു​സ​രി​ച്ച് ഒ​രു ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക മ​ഴ​മു​ന്ന​റി​യി​പ്പ് ന​ല്കി​യി​ട്ടി​ല്ല.തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ്ദം അ​ടു​ത്ത ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ കൂ​ടു​ത​ൽ ശ​ക്തി​പ്രാ​പി​ച്ച് ത​മി​ഴ്നാ​ട് തീ​ര​ത്തേ​ക്ക് നീ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ട്. കൂ​ടാ​തെ, തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​നു മു​ക​ളി​ൽ ച​ക്ര​വാ​ത​ച്ചു​ഴി സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഫ​ല​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​ത്.ശ​ബ​രി​മ​ല​യി​ലെ പ്ര​ത്യേ​ക കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച വ​രെ ആ​കാ​ശം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യി​രി​ക്കും. നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!