കോട്ടയം: മീനച്ചിൽ താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്തിൽ 166 പരാതികളിൽ ഉടനടി പരിഹാരം. അദാലത്തിന്റെ പരിഗണനാ വിഷയങ്ങളിൽ
ഉൾപ്പെട്ട് മുൻപ് ഓൺലൈനായി ലഭിച്ച 76 പരാതികളിൽ 72 എണ്ണത്തിനും പരിഹാരമായി.
അദാലത്ത് ദിവസം ലഭിച്ച 259 പരാതികളില 94 എണ്ണത്തിന് ഉടനടി പരിഹാരം
കാണാനായി. മറ്റു പരാതികളിൽ 15 ദിവസത്തിനകം നടപടി സ്വീകരിച്ച് അപേക്ഷകരെ അറിയിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആകെ 335 അപേക്ഷകളാണ് അദാലത്തിൽ ലഭിച്ചത്.വിവിധ ആവശ്യങ്ങളുമായി ജനപ്രതിനിധികൾപാലായിൽ
നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ വിവിധ ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ച്
ജനപ്രതിനിധികളും. ഭരണങ്ങാനം ടൗണിലെ ഗതാഗതം പ്രശ്നങ്ങൾ
പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ അംഗം
രാജേഷ് വാളിപ്ലാക്കൽ അദാലത്തിനെ സമീപിച്ചു. കൊച്ചിടപ്പാടി മുതൽ ഇടപ്പാടി
വരെ ചെയിൻ റോഡ് സൈഡിൽ നടപ്പാതയില്ലാത്തത് അപകടങ്ങൾ സൃഷ്ടിക്കുന്ന കാര്യവും
അദ്ദേഹം പരാതിയായി ഉന്നയിച്ചു. പാലാ നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തൻ,
കൗൺസിലർമാരായ തോമസ് പീറ്റർ, ലീന സണ്ണി തുടങ്ങിയവരും റോഡ് തകർച്ച,
വെള്ളക്കെട്ട് തുടങ്ങിയവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അദാലത്തിൽ പരാതി
നൽകി. വന്യമൃഗ ശല്യം മൂലം തിടനാട് പഞ്ചായത്തിലെ കർഷകർ നേരിടുന്ന
പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷക വേദി ഭാരവാഹികൾ അദാലത്തിനെ
സമീപിച്ചു. മുള്ളൻപന്നി, കാട്ടുപന്നി, കുറുക്കൻ തുടങ്ങിയവയുടെ ശല്യം കാരണം
കൃഷി ചെയ്യാനാവുന്നില്ലെന്നായിരുന്നു പരാതി. നടപടികളെടുക്കാൻ പരാതി വനം
വകുപ്പിന് കൈമാറി. കൃഷി നാശത്തിനൊപ്പം കോഴി,താറാവ് എന്നിവയെ വളർത്തി
ജീവിക്കാനാകുന്നില്ലെന്നും ടാപ്പിങ് തൊഴിലാളികളടക്കമുള്ളവരുടെ ജീവന്
ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രി
റോഷി അഗസ്റ്റിൻ വിഷയം ചർച്ച ചെയ്തു.