ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടിയുമായി കെഎസ്ഇബി ; വൈദ്യുതി നിരക്ക് കൂട്ടി,യൂണിറ്റ് 16 പൈസ വര്‍ധന,

തിരുവനന്തപുരം :വിപണിയില്‍ വിലക്കയറ്റം രൂക്ഷമായിരിക്കെ ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി നല്‍കി കെ എസ്് ഇ ബി. സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. യൂണിറ്റ് 16 പൈസ വര്‍ധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. അടുത്ത സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ (2025-2026) യൂണിറ്റിന് 12 പൈസയും വര്‍ദ്ധിപ്പിക്കും. ഫിക്‌സഡ് നിരക്കും കൂട്ടി.

നിരക്ക് വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നുവെന്നാണ് ഉത്തരവിലുളളത്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കും 100 വാട്ട് കണക്റ്റഡ് ലോഡ് ഉള്ളവര്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഈ നിരക്ക് വര്‍ധന ബാധകമല്ല. എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സൗജന്യ വൈദ്യുതി അതുപോലെ തുടരുമെന്നും റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കി.കാര്‍ഷിക ആവശ്യത്തിനുള്ള വൈദ്യുതി നിരക്കിലും വര്‍ധനവുണ്ട്. യൂണിറ്റിന് അഞ്ച് പൈസയാണ് വര്‍ധിപ്പിച്ചത്. ചെറുകിട വ്യവസായികള്‍ക്ക് പകല്‍ സമയം 10 ശതമാനം നിരക്കിളവും ഏര്‍പ്പെടുത്തി.അതേസമയം വേനല്‍ക്കാല താരീഫ് ഏര്‍പ്പെടുത്തണമെന്ന ശിപാര്‍ശ അംഗീകരിച്ചില്ല.കണക്ടഡ് ലോഡിനെ അടിസ്ഥാനമാക്കി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഫിക്‌സഡ് ചാര്‍ജ് ഏര്‍പ്പെടുത്തണമെന്ന കെഎസ്ഇബിയുടെ നിര്‍ദേശവും അംഗീകരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!