കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ടൗണിൽ പേട്ട സ്കൂളിന്റെ മുൻവശത്ത്, നടന്ന അപകടത്തിൽ കാഞ്ഞിരപ്പള്ളി ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തിൽ പഠിക്കുന്ന വിദ്യാർത്ഥിയായ ലിബിൻ തോമസ് (25 ) മരണപ്പെട്ടു . മണ്ണാറക്കയം കറിപ്ലാവ്
വെട്ടിയാങ്കൽ (കൊച്ചുവീട്ടിൽ ) തോമസ് മാത്യു ( കുറുവച്ചൻ ) ന്റെയും
ലിസിയുടെയും മകനാണ് ലിബിൻ തോമസ് . ലിബിനും സുഹൃത്ത് ഷാനു സണ്ണിയും
(21) സഞ്ചരിച്ച ബൈക്ക് , തീർത്ഥാടബസ്സിനെ മറികടക്കുന്നതിനിടയിൽ ,
ബസ്സിന്റെ മുൻവശത്തു തട്ടി, നിയന്ത്രണം വിട്ട് മുൻപിൽ പോയ പെട്ടി
ഓട്ടോറിക്ഷയിൽ ഇടിച്ചു എതിരെവന്ന കാറിലും ഇടിച്ചു, റോഡിലേക്ക് തെറിച്ചു
വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കുകൾ പറ്റിയ ലിബിനെ
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല . ഷാനു സണ്ണിയാണ്
ബൈക്ക് ഓടിച്ചത് . മരണപ്പെട്ട ലിബിൻ ബൈക്കിന്റെ പിറകിൽ
ഇരിക്കുകയായിരുന്നു . വെള്ളിയാഴ്ച വൈകിട്ട് മൂന്നേമുക്കാലോടെയാണ് അപകടം
സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!