എരുമേലി :വ്യാപാരി സമൂഹത്തിനൊപ്പം നാടിന്റെയും നാട്ടുകാരുടെയും പുരോഗമനം ലക്ഷ്യമിട്ട ജനനേതാവായിരുന്നു മുജീബ് റഹ്‌മാൻ വലിയവീട്ടിലെന്ന് യൂ കെ ബ്രിസ്റ്റോൾ മുൻ മേയർ ടോം ആദിത്യ .വ്യാപാരി വ്യവസായി എരുമേലി യൂണിറ്റ് പ്രസിഡന്റും ജില്ലാ നേതാവും എരുമേലിയുടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ സാന്നിധ്യവുമായിരുന്ന അന്തരിച്ച മുജീബ് റഹ്മാൻ (52 ) വലിയവീട്ടിലിന്റെ
കബറടക്കത്തിനു ശേഷം ചേർന്ന അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് തോമസുകുട്ടി
മൂന്നാനപ്പള്ളി ,പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി ,ബ്ലോക്ക് പഞ്ചായത്ത്
അംഗം ടി എസ് കൃഷ്ണകുമാർ ,ജമാ അത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ നാസർ പനച്ചി ,കേരളാ കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ബിനോ ജോൺ ചാലക്കുഴി ,
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ ,സി പി ഐ എം ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വി ഐ അജി ,സി പി ഐ ലോക്കൽ സെക്രട്ടറി അനുശ്രീ സാബു ,അനിയൻ എരുമേലി ,എം ജി യൂണിവേഴ്സിറ്റി എംപ്ലോയിസ് യൂണിയൻ നേതാവ് രാജേഷ്‌കുമാർ ,ഐ ബി എൽ അക്കാദമി ഡയറക്ടർ കെ ജെ ജോസഫ് ,എൻ എസ് എസ് യൂണിറ്റ് പ്രസിഡന്റ് അശോക് കുമാർ , തോമസ് കുര്യൻ ,വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഹരികുമാർ എന്നിവർ മുജീബിനെ അനുസ്മരിച്ചു .അന്തരിച്ച മുജീബ് റഹ്‌മാനോടുള്ള ആദരസൂചകമായി വിപുലമായ അനുസ്മരണ സമ്മേളനം നടത്തുമെന്ന് കൃതജ്ഞത പറഞ്ഞ സി പി മാത്തൻ ചാലക്കുഴി പറഞ്ഞു .കെ ജെ തോമസ് എക്സ് എം എൽ എ , സി പി ഐ എം ഏരിയ സെക്രട്ടറി കെ രാജേഷ് ,കെ പി സി സി ജനറൽ സെക്രട്ടറി പി എ സലിം ,ഓ പി എ സലാം ,ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ, ജമാ അത്ത് സെക്രട്ടറി മിഥുലാജ് മുഹമ്മദ് ഉൾപ്പെടെ നിരവധി രാഷ്ട്രീയ സാമൂഹിക നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു .ആന്റോ ആന്റണി എം പി ,അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ,പി സി ജോർജ് എക്സ് എം എൽ എ എന്നിവർ മുജീബ്റഹ്മാന്റെ വേർപാടിൽ അനുശോചനം അറിയിച്ചു .
