കോയമ്പത്തൂർ:സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടർമാരും നഴ്സുമാരും ഉപയോഗിക്കുന്ന ശുചിമുറിയിൽ ഒളികാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ യുവ ട്രെയിനി ഡോക്ടർ അറസ്റ്റിൽ.ഊത്തങ്കര സ്വദേശി വെങ്കിടേഷാണ് (32) പിടിയിലായത്. കോയമ്പത്തൂർ മെഡിക്കൽ കോളജിൽ എംഎസ് ഓർത്തോ വിഭാഗം മൂന്നാംവർഷ വിദ്യാർഥിയും പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ ട്രെയ്നി ഡോക്ടറുമാണ് ഇയാൾ.ആശുപത്രിയിൽ ഒട്ടേറെ വനിതാ ഡോക്ടർമാരും നഴ്സുമാരും ട്രെയ്നി ഡോക്ടർമാരും ഉണ്ട്. രണ്ടുദിവസം മുൻപു ശുചിമുറിയിൽ പോയ നഴ്സാണ് പേനയുടെ ആകൃതിയിലുള്ള കാമറ കണ്ടത്.ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിച്ചതോടെ രഹസ്യ കാമറ സ്ഥാപിച്ചത് ആരെന്നു കണ്ടെത്താൻ സിസിടിവി കാമറ പരിശോധിച്ചപ്പോഴാണു സംഭവത്തിനു പിന്നിൽ ഡോക്ടറാണെന്നു വ്യക്തമായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.കേസെടുത്ത പോലീസ് ഡോക്ടറെ ചോദ്യംചെയ്തപ്പോൾ നവംബർ 16 മുതൽ ശുചിമുറിയിൽ കാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയതായി വ്യക്തമായി. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ഓൺലൈനിൽ കാമറ വാങ്ങിയതായി കണ്ടെത്തി. ഇയാൾ ജോലി ചെയ്ത മറ്റ് ആശുപത്രിയിലും സമാന സംഭവം നടന്നിട്ടുണ്ടോ എന്നു പോലീസ് അന്വേഷിച്ചുവരുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
people on steroids before and after pictures
References:
Buying Injectable Steroids Online (https://Www.Dermandar.Com)
steroid online shop
References:
gnc anabolic steroids – https://Www.Udrpsearch.com/ –