തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിട്ടുള്ള ഫിൻജാൽ ചുഴലിക്കാറ്റിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഏഴു ജില്ലകളിൽ ഇന്ന് കാലാവസ്ഥാ നിരീ ക്ഷണകേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യല്ലോ അലർട്ട്. തിങ്കളാഴ്ച്ച സംസ്ഥാനത്ത് വ്യാപക മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സൂചിപ്പിക്കുന്നത്.അതിശക്തമായ മഴ എറണാകുളം , ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ പ്രവചിക്കുന്നു. ഈ ജില്ലകളിൽ തിങ്കളാഴ്ച്ച ഓറഞ്ച് അലർട്ടും നല്കിയിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴയും പ്രവചിക്കുന്നു. ഈ ജില്ലകളിൽ യല്ലോ അലർട്ടാണ് നല്കിയിട്ടുള്ളത്