കാഞ്ഞിരപ്പള്ളി: രൂപതയുടെ പന്ത്രണ്ടാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആറാമത് സമ്മേളനം 30 ന്
ശനിയാഴ്ച പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടത്തും. രാവിലെ 10 ന്
കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനം ഉദ്ഘാടനം
ചെയ്യും. പ്രവാസി പ്രേഷിതത്വത്തിന്റെ പ്രസക്തി എന്ന വിഷയത്തെ
ആസ്പദമാക്കി ക്ലാസുകളും ചര്‍ച്ചകളും ഉണ്ടായിരിക്കും. വികാരി ജനറാളും
ചാന്‍സിലറുമായ റവ.ഡോ. കുര്യന്‍ താമരശ്ശേരി, പ്രോട്ടോ സിഞ്ചെല്ലൂസ് റവ
.ഡോ.ജോസഫ് വെള്ളമറ്റം, വികാരി ജനറാള്‍ റവ.ഫാ. ബോബി അലക്‌സ്
മണ്ണംപ്ലാക്കല്‍, പ്രൊക്യൂറേറ്റര്‍ ഫാ.ഫിലിപ്പ് തടത്തില്‍, പാസ്റ്ററല്‍
കൗണ്‍സില്‍ സെക്രട്ടറി ഡോ.ജൂബി മാത്യു എന്നിവര്‍ നേതൃത്വം നല്‍കും