പാലക്കാട്: ഒറ്റപ്പാലം ത്രാങ്ങാലിയില്‍ വീട് കുത്തിത്തുറന്ന് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. മാന്നനൂര്‍ ത്രാങ്ങാലി മൂച്ചിക്കല്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രി ഏഴ് മണിക്കും വെള്ളിയാഴ്ച രാവിലെ ആറ് മണിക്കും ഇടയിലാണ് മോഷണം.മുകള്‍ നിലയിലെ വാതില്‍ കുത്തിതുറന്ന് വീടിനകത്ത് കയറിയ മോഷ്ടാവ് താഴെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. 35,000 രൂപ വിലവരുന്ന ഒരു റാഡോ വാച്ചും മോഷണം പോയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ബാലകൃഷ്ണന്‍ വീട് പൂട്ടി മകളുടെ വീട്ടില്‍ പോയതായിരുന്നു. ഇന്ന് രാവിലെ തിരിച്ചത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
I have been absent for some time, but now I remember why I used to love this blog. Thank you, I¦ll try and check back more frequently. How frequently you update your site?